ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഉപയോഗം തടയാന്‍ പുത്തന്‍ ഫീച്ചറുകള്‍

By Web DeskFirst Published Jul 31, 2017, 10:38 PM IST
Highlights

യാത്രയ്ക്കിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം തടയാൻ ഫോണുകളിൽ പ്രത്യേക ഫീച്ചറുകളുമായി സാംസങ്ങ്.  ഇന്ത്യന്‍ നിരത്തുകളില്‍ ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്‍റെ സേഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സാംസങ് നടത്തിയ സർവ്വേയില്‍ അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ സുരക്ഷാ ഫീച്ചറുകള്‍ സാംസങ്ങ് അവതരിപ്പിക്കുന്നത്.

എസ് ബൈക്ക് മോഡ്:

ഈ ഫീച്ചർ ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ അത്യാവശ്യ കോളുകൾ വന്നാൽ യൂസർക്ക് നോട്ടിഫിക്കേഷൻ വരും. അത്യാവശ്യമെന്ന് തോന്നിയാൽ 1-ൽ പ്രസ് ചെയ്ത് കോൾ എടുക്കാനാവും. എന്നാൽ,അങ്ങനെ ചെയ്യണമെങ്കിലും വണ്ടി നിർത്തിയശേഷം മാത്രമേ സാധ്യമാകൂ എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.

ഒരു സ്മാർട്ട് റിപ്ലേ ഫീച്ചറും ഇതിനുണ്ടാവും. യൂസർ ഫോൺ എടുക്കാനാവുന്ന അവസ്ഥയിലാണോ എന്ന് തെരഞ്ഞെടുത്ത നമ്പരുകളിലേക്ക് ഓട്ടോമാറ്റിക് മെസേജ് ചെല്ലും എന്നതും മറ്റൊരു സവിശേഷതയാണ്.

കാർ മോഡ്:

കാർ ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിക്കുന്ന ഫോൺ വിളികൾ ഒഴിവാക്കുകയാണ് ഈ ഫീച്ചറിന്റെ ലക്ഷ്യം. വരുന്ന മെസേജുകൾ യൂസർക്ക് വായിച്ചുകൊടുക്കാനുള്ള സംവിധാനം ഈ ഫീച്ചറിനുണ്ട്. നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നതിനാൽ ഫോണെടുത്ത് സംസാരിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യേണ്ട ആവശ്യം യൂസർക്ക് വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ഡു നോട്ട് ഡിസ്റ്റർബ് ഫീച്ചറും ഇതിന്റെ ഭാഗമായുണ്ട്.

വോക്ക് മോഡ്: 

കാൽനടയാത്രയ്ക്കിടയിൽ യൂസർക്ക് വരുന്ന മെസേജുകളും നോട്ടിഫിക്കേഷനുകളും ഈ ഫീച്ചര്‍ ഹൈഡ് ചെയ്ത് വയ്ക്കും.

click me!