
ആസ്ട്രേലിയയിൽ ജലവിമാനം തകർന്നു വീണ് ആറു പേർ മരിച്ചു. വടക്കൻ സിഡ്നിയിൽ നിന്ന് 50 കിലോമീറ്റർ അകലെ കൗവാൻ പട്ടണത്തിലാണ് സംഭവം. ഹോകസ്ബറി നദിയിലാണ് ജലവിമാനം തകർന്നു വീണത്. സിഡ്നി തുറമുഖത്ത് നിന്നും റോസ് ബേയിലേക്കുള്ള യാത്രയിലാണ് സിഡ്നി സീപ്ലെയിൻ കമ്പനിയുടെ വിമാനം തകർന്നത്. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ നദിക്കടിയിൽ 43 അടി താഴ്ചയിൽ നിന്ന് ആറു മൃതദേഹങ്ങൾ കണ്ടെത്തി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.