
കരിമ്പനകളുടെ നാടായ പാലക്കാട് നിന്നും സഞ്ചാരികളെ മാടി വിളിക്കുകയാണ് ഒരു വെള്ളച്ചാട്ടം. പാലക്കാട് കൊല്ലങ്കോടിനടുത്തുള്ള സീതാർകുണ്ട് വെള്ളച്ചാട്ടമാണ് മഴ കുറവാണെങ്കിലും ഒഴുക്കില്‍ കുറവൊട്ടും വരുത്താതെ സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്.
നെല്ലിയാമ്പതിക്കടുത്താണ് പ്രസിദ്ധമായ സീതാർകുണ്ട്. ഇവിടെനിന്ന് നോക്കിയാൽ ദൂരെയായി ചുള്ളിയാർ, മീങ്കര, എന്നീ അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും കാണാം.
വനവാസകാലത്ത് രാമനും ലക്ഷ്മണനും സീതയും ഇവിടെ ജീവിച്ചിരുന്നു എന്നാണ് ഐതിഹ്യം. സീതാ ഇവിടെ കുളിച്ച് അരുവിയിലെ വെള്ളം കൊണ്ട് തർപ്പണം നടത്തിയിരുന്നതിനാലാണ് സീതാര്‍കുണ്ടെന്ന പേര് വന്നതെന്നാണ് ഒരു ഐതിഹ്യം. നെല്ലിയാമ്പതിയില്‍ നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സീതാര്‍കുണ്ടിലെത്താം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.