
സഞ്ചാരികളേ പാമ്പുകൾ മാത്രം ജീവിക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അങ്ങ് ബ്രസീലിലാണ് ഈ പാമ്പു ദ്വീപ്. Queimada Grande എന്നാണ് ഈ ദ്വീപിന്‍റെ പേര്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ട്. എന്നാല്‍ നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ പ്രദേശം. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത് .
പണ്ട് ഈ ദ്വീപില്‍ ആൾതാമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇവിടുത്തെ മനുഷ്യരുടെ പ്രധാന കൃഷി വാഴയായിരുന്നുവത്രെ. ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്. ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ്.
പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാന ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സർപ്പങ്ങളുടെ ദ്വീപായി മാറിയെന്നാണ് കരുതുന്നത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.
അതുകൊണ്ട് അങ്ങോട്ടൊരു യാത്ര പോയേക്കാമെന്ന് ആശ തോന്നുന്നുണ്ടെങ്കില്‍ തല്‍ക്കാലം നടക്കില്ല. സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് പ്രവേശനം.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.