
അരക്കോടയിലധികം രൂപ വിലയുള്ള ആഡംബര കാറിനൊപ്പം അച്ഛന്‍റെ മൃതദേഹം മകന്‍ അടക്കം ചെയ്തു. നൈജീരിയയിലാണ് സംഭവം. നൈജീരിയക്കാരനായ അസുബുകെയാണ് ബിഎംബ്ലിയു കാറിനൊപ്പം അച്ഛനെ അടക്കം ചെയ്ത് വാര്‍ത്തകളില്‍ നിറയുന്നത്.
നല്ലൊരു കാർ വാങ്ങണം എന്ന് അബുവിന്‍റെ അച്ഛന്‍റെ ഏറക്കാലത്തെ ആഗ്രഹമായിരുന്നു. അദ്ദേഹം പവ തവണ ഇതു മകനോട് പറയുകയും ചെയ്തു. എന്നാല്‍ അച്ഛന്റെ മരണ ദിവസം വരെ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ അബുവിനു കഴിഞ്ഞില്ല. അതു കൊണ്ട് അച്ഛന്‍ മരിച്ചയുടന്‍ അടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമിലെത്തിയ അബു ഒരു പുതിയ കാർ വാങ്ങി.
തുടര്‍ന്ന് ആറടി ആഴത്തിലുള്ള കുഴിവെട്ടി പുത്തൻ ബിഎംഡബ്ല്യു എസ്‌യുവിയിൽ അച്ഛന്റെ മൃതശരീരം വച്ച് അതിലേക്ക് ഇറക്കി. ഏകദേശം 66,000 പൗണ്ട് വിലയുള്ള കാറിന്, ഇന്ത്യൻ രൂപ കണക്കിൽ 59 ലക്ഷത്തിലധികമാണ് വില.
അബുവിന്‍റെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ലൈറലാണ്. അബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വെറുതെ പണം നഷ്ടപ്പെടുത്തി എന്നു ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍ അച്ഛന്റെ ആഗ്രഹത്തെ സഫലീകരിച്ച മകനെ പ്രശംസിക്കുകയാണ് മറ്റു ചിലർ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.