
വേദിയില്‍ പാട്ടുപാടാന്‍ കയറിയ സഹപ്രവര്‍ത്തകന്‍ ഷോക്കേറ്റു വീഴുമ്പോള്‍ അയ്യോ എന്‍റെ കണ്ണട എന്നു നിലവിളിക്കുന്ന പിടി മാഷായി മലയാളികളെ ചിരിപ്പിച്ചാണ് സൗബിന്‍ സഹീര്‍ സഹസംവിധായകന്‍റെ റോളില്‍ നിന്നും ഹാസ്യതാരത്തിലേക്ക് തിരിയുന്നത്.
തുടര്‍ന്ന് ക്രിസ്പിനായും മില്‍ട്ടണായും സുമേഷായും മലയാളികളെ രസിപ്പിച്ച താരം തികഞ്ഞൊരു ബൈക്ക് പ്രേമിയാണ്. ബൈക്കിലെ ദൂരയാത്രകളെ സ്നേഹിക്കുന്ന സൗബിന് ഹാർലി ഡേവിഡ്‌സണിന്റെ സ്ട്രീറ്റ് 750 സ്വന്തമായുണ്ട്. ഇപ്പോഴിതാ, ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ മോട്ടോ ഗുസിയുടെ കലിഫോർണിയയിൽ ഒരു കൈ പരീക്ഷിക്കുകയാണ് സൗബിൻ എന്നാണ് വാര്‍ത്തകള്‍.
പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസിയുടെ സൂപ്പർ ക്രൂയിസർ ബൈക്കാണ് കലിഫോർണിയ. 1971 മുതൽ രാജ്യാന്തര വിപണിയിലുള്ള ബൈക്ക് ഇന്ത്യയിലെത്തുന്നത് ഈ വര്‍ഷമാണ്. കൊച്ചിയിലെ മോട്ടോഗുസി ഷോറൂമിൽ നിന്നാണ് സൗബിൻ കാലിഫോർണിയ ടെസ്റ്റ്ഡ്രൈവ് ചെയ്തത്.
1380 സി സി 90 ഡിഗ്രി വി ട്വിൻ എൻജിനാണ് കലിഫോർണിയക്ക് കരുത്ത് പകരുന്നത്. 6500 ആർ പി എമ്മിൽ 96 ബി എച്ച് പി കരുത്തും 3000 ആർ പി എമ്മിൽ 120 എൻ എം ടോർക്കും നൽകും. ആറു സ്പീഡാണ് ഗിയർ ബോക്സ്. ഏകദേശം 22 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.