
ഇഷ്ടവാഹനത്തിന് ഇഷ്ടനിറം കിട്ടാത്തതിന്‍റെ വിഷമത്തിലാകും പലരും. നിറം മാറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ചെലവ് പലരെയും അതിന് അനുവദിക്കാറില്ല. എന്നാല്‍ തന്റെ ബെൻസ് കാറിന് പുതിയൊരു നിറം നല്‍കി സുന്ദരിയാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിന്‍ സഹീര്‍. സിൽവർ നിറത്തിലുള്ള ബെന്‍സിന് റാപ്പിംഗിലൂടെ പേൾസ് ബ്ലാക്ക് നിറമാണ് സൗബിൻ നല്‍കിയിരിക്കുന്നത്.
മെഴ്സഡീസ് ബെൻസ് രാജ്യാന്തര മോഡലായ ഇ–ക്ലാസിന്റെ നാലാം തലമുറ മോഡലാണ് സൗബിന്‍റേത്. കൊച്ചിയിലെ ഓട്ടൊമൊബൈൽ സ്റ്റൈലിങ് കമ്പനിയായ റാപ്പ്സ്റ്റൈലിൽ നിന്നാണ് സൗബിന്‍ തന്റെ ബെൻസ് ഇ 250ന്റെ നിറം മാറ്റിയത്. 2143 സിസി എൻജിൻ ഉപയോഗിക്കുന്ന കാറിന് 204 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട്. ഹാർലി ബൈക്ക് ആരാധകനായ സൗബിൻ കഴിഞ്ഞ വർഷമാണ് ഹാർലിയുടെ സ്ട്രീറ്റ് 750 സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.