റിപ്പബ്ലിക് ദിനത്തില്‍ താരമാകുന്ന രുദ്രയുടെ ഏഴ് പ്രത്യേകതകള്‍

Published : Jan 25, 2018, 12:42 PM ISTUpdated : Oct 04, 2018, 07:28 PM IST
റിപ്പബ്ലിക് ദിനത്തില്‍ താരമാകുന്ന രുദ്രയുടെ ഏഴ് പ്രത്യേകതകള്‍

Synopsis

നാളെ ദില്ലിയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ താരമാകാന്‍ ഒരുങ്ങുകയാണ് കരസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലഘു യുദ്ധ ഹെലികോപ്റ്ററായ രുദ്ര. ആദ്യ പൊതുദർശനത്തിനു രുദ്രയും അതിനു സാക്ഷിയാവാന്‍ രാജ്യവും ഒരുങ്ങിക്കഴിഞ്ഞു. ഇതാ രുദ്രയുടെ ചില പ്രത്യേകള്‍.


രുദ്രയെ വികസിപ്പിച്ചത് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് എച്ച്എഎല്ലിന്റെ തന്നെ ദ്രുവ് ഹെലികോപ്റ്ററിന്റെ ആയുധം ഘടിപ്പിച്ച പതിപ്പാണ് രുദ്ര.


രുദ്രയുടെ ഡിസൈന്‍, നിര്‍മ്മാണം, ആയുധം ഘടിപ്പിക്കല്‍ എന്നിവയെല്ലാം പൂര്‍ണമായും തദ്ദേശീയമായാണ് പൂര്‍ത്തിയാക്കിയത്.


പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ ഒരുപോലെ മിന്നൽ ആക്രമണങ്ങൾ‌ നടത്താൻ രുദ്രയ്ക്ക് കഴിയും. അതിനാല്‍ത്തന്നെ കരസേനയുടെ മുന്‍നിര പോരാട്ടങ്ങള്‍ക്കായാണ് രുദ്രയെ ഉപയോഗിക്കുക.


ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും കരയിലേയ്ക്കും മിസൈൽ തൊടുക്കാനും രുദ്രയ്ക്കാകും. ഒപ്പം ഹെലികോപ്റ്ററിന്റെ നേവി പതിപ്പിന് ആൻഡി ഷിപ്പ് മിസൈലുകളും ടോർപ്പിഡോകളും വിക്ഷേപിക്കാൻ കഴിയും.


20 എം.എം. തോക്കുകള്‍, 700 എം. എം. റോക്കറ്റുകള്‍, എന്നിവ വഹിക്കാനുള്ള ശേഷി രുദ്ര ഹെലികോപ്റ്ററിനുണ്ട്. ഒപ്പം ഒന്നോ രണ്ടോ പൈലറ്റുമാരേയും 12 സൈനികരേയും രുദ്രയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കും.


15.87 മീറ്റർ നീളവും 4.98 മീറ്റർ ഉയരവുമുണ്ട് രുദ്രയ്ക്ക്. പരമാവധി 5500 കിലോഗ്രാം വരെ ഭാഗത്തോടെ പറന്നുയരാനുള്ള ശേഷിയും രുദ്രയ്ക്കുണ്ട്.


ഇന്ത്യയും ഫ്രാൻസും സംയുക്തമായി വികസിപ്പിച്ച ടർബോമെക്ക ശക്തി ടർബോഷാഫ്റ്റ് എൻജിനാണ് ഉപയോഗിക്കുന്നത്. 1000 കിലോവാട്ട് കരുത്തുപകരും ഈ എൻജിനുകൾ. 290 കിലോമീറ്ററാണ് ദ്രുവിന്റെ പരമാവധി വേഗം.

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പണി വരുന്നുണ്ട് അവറാച്ചാ! സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി; വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും
ടോൾ പ്ലാസയിൽ ഈ തെറ്റ് വരുത്തിയിട്ടുണ്ടോ? ഇനി നിങ്ങളുടെ കാർ വിൽക്കാൻ കഴിഞ്ഞേക്കില്ല