ടാക്സിക്കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി വേഗപ്പൂട്ട് നിര്‍ബന്ധം

Published : Sep 07, 2017, 06:41 AM ISTUpdated : Oct 04, 2018, 07:23 PM IST
ടാക്സിക്കാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി വേഗപ്പൂട്ട് നിര്‍ബന്ധം

Synopsis

കാറുകള്‍ ടാക്‌സിയായി രജിസ്റ്റര്‍ ചെയ്യാന്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതായി റിപ്പോര്‍ട്ട്. ടാക്‌സിയായി ഓടാനുള്ള കാറുകളില്‍ നിര്‍മാതാക്കള്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിച്ചിരിക്കണമെന്നാണ് പുതിയ മോട്ടോര്‍ വാഹന നിയമം.  കാര്‍ വാങ്ങാന്‍ ബുക്ക് ചെയ്യുമ്പോള്‍ ടാക്‌സിയായി ഓടിക്കാനാണെങ്കില്‍ അക്കാര്യം പറഞ്ഞു വേണം ബുക്ക് ചെയ്യാന്‍.  എന്നാല്‍ ടാക്‌സി കാറുകളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് അറിയാതെ കാര്‍ വാങ്ങി ടാക്സി രജിസ്ട്രേഷനെത്തുമ്പോഴാണ് പലരും ഇക്കാര്യം അറിയുന്നതെന്നും വേഗപ്പൂട്ടില്ലാത്ത കാറുകളില്‍ ഈ സംവിധാനം ഒരുക്കിക്കൊടുക്കാന്‍ വാഹന നിര്‍മാതാക്കള്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓണ്‍ലൈന്‍ ടാക്സിക്കമ്പനികള്‍ ചെറിയ കാറുകളെക്കൂടി ഉള്‍പ്പെടുത്തിയതോടെ നിരവധിയാളുകള്‍ ചെറുകാര്‍ വാങ്ങി ടാക്‌സിയായി ഓടിക്കാന്‍ രംഗത്തെത്തി തുടങ്ങിയത്. എന്നാല്‍ പുതിയ നിയമം മൂലം നിരവധി ആളുകള്‍ക്ക് ഊരാക്കുടുക്കായിരിക്കുകയാണ്. മുമ്പ് ഏതു കാര്‍ വേണമെങ്കിലും ടാക്‌സിയായോ സ്വകാര്യ വാഹനമായോ രജിസ്റ്റര്‍ ചെയ്യാനാവുമായിരുന്നെങ്കില്‍ ഇപ്പോള്‍ അതു പറ്റില്ല. 2015 ഒക്ടോബറിനു ശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇങ്ങനെ വേണമെന്നായിരുന്നു നിയമം. പിന്നീട് ഇത് 2017 മേയ് ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ടാക്‌സികാറുകളുടെ കാര്യത്തിലേ ഈ നിയമം ബാധകമാവുകയുള്ളൂ എന്ന് നീട്ടിക്കൊടുത്തു.

വേഗപ്പൂട്ടുകള്‍ നിര്‍ബന്ധമാക്കിയതോടെ ചില കാര്‍ കമ്പനികള്‍ ഇത്തരം ടാക്സി ആവശ്യത്തിനുള്ള കാര്‍ വില്‍പ്പന താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. മാരുതിയുടെ ഡിസയര്‍ ടൂര്‍ ഉള്‍പ്പെടെ ചുരുക്കം ചില കാറുകളിലേ കമ്പനി തന്നെ വേഗപ്പൂട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വേഗപ്പൂട്ട് ഇല്ലാത്ത ചെറുകാറുകള്‍ വാങ്ങിയവരില്‍ പലരും ഈ നിയമം അറിയുന്നത് ടാക്‌സി കാറായി രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി ആര്‍.ടി.ഒ. ഓഫീസില്‍ എത്തുമ്പോഴാണ്. ഇപ്പോള്‍, ചില കമ്പനികള്‍ ഈ സംവിധാനമുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയിട്ടുണ്ട്.

ടാക്‌സി രജിസ്ട്രേഷന്‍ കിട്ടാന്‍ വേണ്ടി പലരും വന്‍തുക മുടക്കി പുറത്തുനിന്നുമാണ് വേഗപ്പൂട്ട് വാഹനങ്ങളല്‍ ഘടിപ്പിക്കുന്നത്.  പക്ഷേ, കമ്പനിയുടേതല്ലാത്ത ഇത്തരം ഉപകരണങ്ങള്‍ ഘടിപ്പിച്ച് വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ കാറിന് കമ്പനി വാറണ്ടി കിട്ടില്ല. നിലവില്‍ പണമടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്തിരുന്നവരും കഴിഞ്ഞ ദിവസങ്ങളില്‍ കാറുകള്‍ വാങ്ങിയവരുമാണ് രജിസ്ട്രേഷന്‍ സമയത്ത് ബുദ്ധിമുട്ടിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
തിരക്ക് കൂടിയ സമയത്തും നിരക്ക് കൂട്ടില്ല; യൂബറിന്‍റെയും ഒലയുടെയുമൊക്കെ നെഞ്ചിടിപ്പേറ്റി ഭാരത് ടാക്സി