സീറ്റുബെൽറ്റ് ഇടാത്തതിന് പൊലീസ് പിടിച്ചു; യുവാവ് തീകൊളുത്തി

Published : Jan 25, 2018, 02:36 PM ISTUpdated : Oct 04, 2018, 06:02 PM IST
സീറ്റുബെൽറ്റ് ഇടാത്തതിന് പൊലീസ് പിടിച്ചു; യുവാവ് തീകൊളുത്തി

Synopsis

സീറ്റുബെൽറ്റ് ധരിക്കാത്തതിനു ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തിയ യുവാവ് സ്വയം തീ കൊളുത്തി. ചെന്നൈയിലാണ് സംഭവം. തിരുനെല്‍വേലി ശങ്കരൻകോവിൽ സ്വദേശി മണികണ്ഠന്‍ (21) ആണ് സ്വയം തീകൊളുത്തിയത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണികണ്ഠന് 59 ശതമാനത്തോളം പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തിലെ ഐടി ഇടനാഴിയിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സീറ്റ്ബെൽറ്റു ധരിക്കാത്തതിനു മണികണ്ഠനു പൊലീസ് പിഴ ചുമത്തിയിരുന്നു. ലംഭവം നടക്കുമ്പോള്‍ പൊലീസുമായി തര്‍ക്കത്തിലേർപ്പെട്ട മണികണ്ഠന്‍,  ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച മൊബൈലിൽ വീഡിയോയുമെടുത്തു.
സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് കാറിലുണ്ടായിരുന്ന പെട്രോളെടുത്തു ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

യുവാവിനെ കിൽപാവുക് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്നു യാത്രക്കാർ റോഡ് ഉപരോധിച്ചു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം; നിരത്തിലെത്താൻ അഞ്ച് പുത്തൻ താരങ്ങൾ
ബിവൈഡി: 15 ദശലക്ഷം ഇവികൾ; ലോകം കീഴടക്കുന്നുവോ?