സണ്ണി ലിയോണ്‍ സ്വന്തമാക്കിയ ഈ കാറും അല്‍പ്പം ഹോട്ടാണ്;കാരണം

Published : Oct 12, 2017, 01:03 PM ISTUpdated : Oct 05, 2018, 02:38 AM IST
സണ്ണി ലിയോണ്‍ സ്വന്തമാക്കിയ ഈ കാറും അല്‍പ്പം ഹോട്ടാണ്;കാരണം

Synopsis

പോണ്‍ സിനിമകളിലൂടെ വെള്ളിത്തിരയിലെത്തി ബോളിവുഡിലെ സൂപ്പര്‍നായികയായി വളര്‍ന്ന താരമാണ് സണ്ണി ലിയോണ്‍. നിരവധി വാഹനമോഡലുകള്‍ നിറഞ്ഞ സണ്ണിയുടെ ഗാരേജിലേക്ക് പുതിയൊരു ആഢംബംര കാര്‍ കൂടി എത്തിയതാണ് വാഹനലോകത്തെ സജീവ ചര്‍ച്ചാ വിഷയം.  മസരാറ്റി ഗിബ്ലി നെരിസ്‌മോ ലിമിറ്റഡ് എഡിഷനാണ് സണ്ണി സ്വന്തമാക്കിയത്. ഒരു കോടി രൂപയ്ക്ക് മുകളിലാണ് ഹോട്ട് ലുക്കുള്ള ഈ വാഹനത്തിന്‍റെ വില.

മാത്രമല്ല ഫോര്‍ സീറ്റര്‍ ഗ്രാന്റ് ടൂറര്‍ ഗിബ്ലി നെരിസ്‌മോയുടെ 450 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. ഇതിലൊന്നിന്‍റെ പെട്രോള്‍ പതിപ്പാണ് സണ്ണി സ്വന്തമാക്കിയത്. കാറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍ത് സണ്ണി തന്നെയാണ് ഇക്കാര്യം സണ്ണി ആരാധകരെ അറിയിച്ചത്. ഇന്ത്യയില്‍ മസരെറ്റി ഗിബ്ലി മാത്രമേ നിലവില്‍ ലഭ്യമുള്ളു. ഗിബ്ലിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് ഗിബ്ലി നെരിസ്‌മോ.

അമേരിക്കയ്ക്ക് പുറമേ കാനഡയില്‍ മാത്രമാണ് ലിമിറ്റഡ് എഡിഷന്‍ ഗിബ്ലി വില്‍പ്പനയ്ക്കുള്ളത്. മൂന്നു വകഭേദങ്ങളുള്ള നെരിസ്‌മോയ്ക്ക് 3 ലിറ്റര്‍ വി6 ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനാണ് കരുത്തേകുന്നത്. 345 ബിഎച്ച്പി, 404 ബിഎച്ച്പി പവറുകളില്‍ വാഹനം ലഭ്യമാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വാഹനത്തിന് കേവലം 4.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 280 കിലോമീറ്ററാണ് പരമാവധി വേഗത.

എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വാഹനത്തിന്റെ പുറംമോടിയും അകത്തളവും പൂര്‍ണമായും കറുപ്പ് നിറത്തിലാണ്. 20 ഇഞ്ചാണ് അലോയി വീല്‍. സ്‌പോര്‍ട്ട് സ്റ്റിയറിംങ് വീല്‍, പാഡില്‍ ഷിഫ്‌റ്റേഴ്‌സ്, ബ്ലൈന്റ് സ്‌പോര്‍ട്ട് മോണിറ്റര്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സര്‍, റിമോര്‍ട്ട് സ്റ്റാര്‍ട്ടിങ് സിസ്റ്റം എന്നിവയാണ് നെരിസ്‌മോയുടെ പ്രധാന സവിശേഷതകള്‍. നേരത്തെ മസരാറ്റി ക്വാട്രോപേര്‍ട്ടും സണ്ണിയുടെ ഗാരേജിലെത്തിയിരുന്നു.

ജര്‍മന്‍, ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ നിരവധി സൂപ്പര്‍ കാറുകള്‍ സണ്ണിയുടെ ഗാരേജിലുണ്ട്.  ബിഎംഡബ്യു സെവന്‍ സീരീസ്, ഓഡി A 5 തുടങ്ങിയവയാണ് അതില്‍ പ്രമുഖര്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

പുതിയ ബ്രെസ 2026: വമ്പൻ മാറ്റങ്ങളുമായി എത്തുന്നു
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ