കൂടുതൽ വീടുകളിൽ കാര്‍, കേരളത്തിന് രണ്ടാം സ്ഥാനം, കൗതുകമായി ഫാമിലി ഹെല്‍ത്ത് സർവേ

Published : May 17, 2022, 11:56 AM IST
കൂടുതൽ വീടുകളിൽ കാര്‍, കേരളത്തിന് രണ്ടാം സ്ഥാനം, കൗതുകമായി ഫാമിലി ഹെല്‍ത്ത് സർവേ

Synopsis

ഒന്നാം സ്ഥാനത്തുള്ള ഗോവയിൽ 45.2 ശതമാനം വീടുകളിലും കാര്‍ ഉണ്ട്. ജമ്മു കാശ്മീരും, ഹിമാചലും പഞ്ചാബുമാണ് കേരളത്തിന് പിന്നില്‍ മുന്നും നാലും സ്ഥാനങ്ങളിലുള്ളത്. 

ദില്ലി: ഗോവ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകളുളള(Car)വീടുകള്‍ കേരളത്തിലെന്ന് സര്‍വേ. അഞ്ചാമത് ദേശീയ ഫാമിലി ഹെല്‍ത്ത് സർവേയുടെ കൗതുകമുണർത്തുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്താകെ ഏഴര ശതമാനം വീടുകളിലാണ് കാറുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു. കേരളത്തിലാകെ 24.2 ശതമാനം വീടുകളിലാണ് കാറുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഗോവയിൽ 45.2 ശതമാനം വീടുകളിലും കാര്‍ ഉണ്ട്. ജമ്മു കാശ്മീരും, ഹിമാചലും പഞ്ചാബുമാണ് കേരളത്തിന് പിന്നില്‍ മുന്നും നാലും സ്ഥാനങ്ങളിലുള്ളത്. രണ്ടു ശതമാനം വീടുകളില്‍ മാത്രം കാറുള്ള ബീഹാറാണ് ഏറ്റവും പിന്നിലെന്നും സ‍ര്‍വേ കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ല്‍ കാറുകളുടെ എണ്ണത്തില്‍ ദേശീയ ശരാശരി ആറ് ശതമാനമായിരുന്നു. 

ട്രൈബറിന്‍റെ കരുത്ത് കൂട്ടാനൊരുങ്ങി റെനോ, നെഞ്ചിടിപ്പില്‍ എതിരാളികള്‍!

സൈക്കിളുകളും ബൈക്കുകളുമുള്ള വീടുകളുടെ എണ്ണത്തില്‍ എന്നാല്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. രാജ്യത്ത് ഇരു ചക്രവാഹനങ്ങളുള്ള വീടുകളുടെ എണ്ണമെടുത്താല്‍ ഏഴാം സ്ഥാനത്താണ് കേരളം. 58.2 ശതമാനം വീടുകളിൽ മാത്രമാണ് ഇരു ചക്ര വാഹനങ്ങളുള്ളു.  ഗോവയാണ് മുന്നിൽ.  86.7 ശതമാനം വീടുകളിലും ഇരു ചക്ര വാഹനങ്ങളുണ്ട്. 75.6 ശതമാനവുമായി പഞ്ചാബാണ് രണ്ടാമത്. രാജ്യത്താകെ 49.7 ശതമാനം വീടുകളിലാണ് ബൈക്കുള്ളത്. 2018 ല്‍ ഇത് 37.7 ശതമാനമായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സൈക്കിളുള്ള വീടുകളുടെ കാര്യം നോക്കിയാല്‍ രാജ്യത്തെ പകുതി വീടുകളിലും സൈക്കിളുണ്ട്. 50.4 ശതമാനമാണ് ദേശീയ ശരാശരി. എന്നാല്‍ 2018ല്‍ ഇത് 52.1 ശതമാനമായിരുന്നു. കേരളത്തില്‍ 24.5 ശതമാനം വീടുകളിൽ സൈക്കിളുകളുണ്ട്. 78.9 ശതമാനം വീടുകളിലും സൈക്കിളുകളുള്ള ബംഗാളാണ് മുന്നിലുള്ളത്. ഉത്തർ പ്രദേശും ഒഡീഷയും തൊട്ടുപിന്നിലുണ്ട്.

പരിഹരിക്കാം വാഹന പരാതികള്‍; 19 ന് വാഹന പരാതി പരിഹാര അദാലത്ത്

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

Read more Articles on
click me!

Recommended Stories

പുതിയ കിയ സിറോസ് HTK (EX) എത്തി; വിലയും ഫീച്ചറുകളും
20 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകുന്ന അഞ്ച് ഹൈബ്രിഡ് എസ്‍യുവികൾ