മോഹവിലയില്‍ സുസുക്കി ജിക്‌സര്‍ എബിഎസ് എത്തി

By Web DeskFirst Published May 29, 2018, 4:21 PM IST
Highlights
  • സുസുക്കി ജിക്‌സര്‍ എബിഎസ് എത്തി

സുസൂക്കി ജിക്‌സറിന്‍റെ പുതിയ എബിഎസ് ഇന്ത്യന്‍ വിപണിയിലെത്തി.  154.9 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. 14.5 bhp കരുത്തും 14 എന്‍ എം ടോര്‍ഖും ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.

ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ ഹെഡ് ലൈറ്റ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, പൂര്‍ണ ഇന്‍ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. മൂന്നു അലോയ് വീലും രണ്ടു ഘടകങ്ങളായുള്ള പിന്‍ഭാഗവുമാണ് ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്. സുസൂക്കി ജെറ്റ് കൂളിംഗ് സംവിധാനവും ബൈക്കിലുണ്ട്.

മെറ്റാലിക് ട്രൈടണ്‍ ബ്ലൂ/ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, ക്യാന്‍ഡി സൊനൊമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് എന്നി നിറങ്ങളിലാണ് വാഹനം ഒരുങ്ങുന്നത്. 87,250 രൂപയാണ് പുതിയ ജിക്‌സര്‍ എബിഎസിന്റെ ദില്ലി എക്‌സ്‌ഷോറൂം വില.

 

click me!