സൗജന്യ സര്‍വീസ് ക്യാമ്പുമായി ടാറ്റാ മോട്ടോഴ്‌സ്

By Web TeamFirst Published Oct 23, 2018, 3:43 PM IST
Highlights

'ഗ്രാഹക് സേവാ മഹോത്സവ് ' എന്ന പേരില്‍ വാണിജ്യ വാഹനങ്ങള്‍ക്ക് സൗജന്യ  സര്‍വീസ് ക്യാമ്പുമായി ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടോഴ്സ്.  ഒക്ടോബര്‍ 23 മുതല്‍ 29 വരെ രാജ്യത്തുടനീളമുള്ള 1500 ലധികം വരുന്ന ടാറ്റാ മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പിലൂടെ  സൗജന്യ സര്‍വീസ്  ലഭിക്കും. 

മുംബൈ: 'ഗ്രാഹക് സേവാ മഹോത്സവ് ' എന്ന പേരില്‍ വാണിജ്യ വാഹനങ്ങള്‍ക്ക് സൗജന്യ  സര്‍വീസ് ക്യാമ്പുമായി ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടോഴ്സ്.  ഒക്ടോബര്‍ 23 മുതല്‍ 29 വരെ രാജ്യത്തുടനീളമുള്ള 1500 ലധികം വരുന്ന ടാറ്റാ മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പിലൂടെ  സൗജന്യ സര്‍വീസ്  ലഭിക്കും. ഒക്ടോബര്‍ 23 ന് നാഷണല്‍ കസ്റ്റമര്‍ കെയര്‍ ഡേ ആയി ടാറ്റാ മോട്ടോഴ്‌സ് ആചരിക്കുന്നുണ്ട്.  ടാറ്റയ്ക്ക് ആദ്യത്തെ  ഉപഭോക്താവിനെ ലഭിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം നടന്ന   ഗ്രാഹക് സേവാ മഹോത്സവില്‍ ഒന്നരലക്ഷം ഉപഭോക്താക്കളാണ് എത്തിയത് . ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഓഫറുകളെ കുറിച്ച് ഉപഭോക്താക്കളുടെ ഇടയില്‍ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ 31 വരെ ഗ്രാഹക് സംവാദ് പ്രചാരണം സംഘടിപ്പിക്കും. 

വാണിജ്യ വാഹനങ്ങള്‍ എല്ലാ സമ്പദ് വ്യസ്ഥകളുടെയും നെടുംതൂണാണെന്നും സമ്പദ് വ്യവസ്ഥക്ക് പിന്തുണ നല്‍കുന്നവര്‍ക്കുള്ള പിന്തുണയാണ് ടാറ്റാ മോട്ടോഴ്‌സ് നല്‍കുന്നതെന്നും ടാറ്റാ മോട്ടോഴ്‌സ് വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് കസ്റ്റമര്‍ കെയര്‍ ആഗോള മേധാവി ആര്‍ രാമകൃഷ്ണന്‍ പറഞ്ഞു. നാഷണല്‍ കസ്റ്റമര്‍ സര്‍വീസ് ഡേയോടനുബന്ധിച്ച് ഏറ്റവും മികച്ച വില്‍പനാനന്തര സേവനമാണ് ടാറ്റാ നല്‍കുന്നതെന്നും ഗ്രാഹക് സംവാദ് വഴി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ എത്തിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ജനവരിയില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ സ്വന്തം ഓയിലായ ''ടാററാ മോട്ടോഴ്‌സ് ജെന്യുവിന്‍ ഓയില്‍'' പുറത്തിറക്കിയിരുന്നു. ടാററാ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഓയിലാണിത്. വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉപയോഗ ചിലവ് കുറക്കുന്നതിനും ഡ്രൈവര്‍മാരെ സഹായിക്കുന്നതിന് 'ദ്രോണ ഡ്രൈവേഴ്‌സ്' എന്ന പേരില്‍ പ്രത്യേകം പരിശീലകരെയും ടാറ്റാ മോട്ടോഴ്‌സ് ഒരുക്കിയിട്ടുണ്ട്.  രണ്ടായിരത്തിലധികം ടച്ച് പോയിന്റുകള്‍ അവതരിപ്പിച്ചതിലൂടെ പുതിയ ഡീലര്‍ഷിപ്പ് സംവിധാനവും ടാററാ അവതരിപ്പിച്ചിട്ടുണ്ട്. 2018ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്‌സിന്റെ '' ഗോള്‍ഡന്‍ പീകോക്ക് നാഷണല്‍ ട്രെയിനിംഗ് പുരസ്‌കാരവും'' ടാറ്റാ മോട്ടോഴ്‌സിന് ലഭിച്ചു

ഉപയോക്താക്കളെ സഹായിക്കാനായി നിരവധി സംവിധാനങ്ങളാണ് ടാറ്റാ മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നത്. എമര്‍ജന്‍സി എസ്ഒഎസ്, സര്‍വീസ് ബുക്കിംഗ് സംവിധാനം, മെയിന്റനന്‍സ് ടിപ്പ്‌സ് എന്നിവ ലഭിക്കുന്ന ഏകജാലക സംവിധാനമായ കസ്റ്റമര്‍ കെയര്‍ ആപ്പ് ടാറ്റാ മോട്ടോഴ്‌സിന്റേതായിട്ടുണ്ട്.  24 മണിക്കൂറും ലഭ്യമായ റോഡ്‌സൈഡ് അസിസ്റ്റന്‍സ് സേവനമായ ടാറ്റാ അലര്‍ട്ട് , ബിഎസ്4 വാഹനങ്ങളുടെ അറ്റകുറ്റപണിക്കുള്ള ടാറ്റാ സിപ്പി, അപകടം സംഭവിച്ച വാഹനങ്ങള്‍ക്കുള്ള അറ്റകുറ്റപ്പണിയായ ടാറ്റാ കവച്, പ്രീമിയം വാഹനങ്ങള്‍ക്കുള്ള പ്രത്യേക സേവനം നല്‍കാനുള്ള പ്രയോരിറ്റി ഫസ്റ്റ് എന്നിവയും ടാറ്റ ലഭ്യമാക്കുന്നു. സര്‍വീസ് ഓണ്‍സൈറ്റ്, മൊബൈല്‍ സര്‍വീസ് വാന്‍, മൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, കണ്ടെയിനര്‍ വര്‍ക്ക്‌ഷോപ്പ്, ടാറ്റാ ജെന്യുവിന്‍ പാര്‍ട്ട്‌സ് എന്നിവയും ടാറ്റ നല്‍കുന്നുണ്ട്.

click me!