ടാറ്റയുടെ പുത്തന്‍ എസ്‍യുവിയുടെ വിവരങ്ങള്‍ പുറത്ത്!

Web Desk |  
Published : Apr 04, 2018, 10:05 AM ISTUpdated : Jun 08, 2018, 05:46 PM IST
ടാറ്റയുടെ പുത്തന്‍ എസ്‍യുവിയുടെ വിവരങ്ങള്‍ പുറത്ത്!

Synopsis

ടാറ്റയുടെ പുത്തന്‍ എസ്‍യുവി പ്രചരിക്കുന്നത് ടാറ്റ H5X എസ്‌യുവിയുടെ ചിത്രങ്ങള്‍

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റയുടെ പുതിയ  കോണ്‍സെപ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്. പരീക്ഷണയോട്ടം നടത്തുന്ന ടാറ്റ H5X എസ്‌യുവിയുടെ ചിത്രങ്ങളാണ് പുറത്തായത്.

ഒമേഗ (ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിസ്ഥാനമാക്കിയാണ് ടാറ്റ H5X ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാകും വാഹനത്തിനു കരുത്തുപകരുന്നത്. പരമാവധി 140-170 bhp കരുത്ത് സൃഷ്ടിക്കുന്നതാവും ഈ എഞ്ചിന്‍.

മാരുതി എസ്-ക്രോസിനെനക്കാളും വലുപ്പം ടാറ്റ H5X ന് ഉണ്ടെന്ന്  പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അഞ്ചു സീറ്റര്‍, ഏഴു സീറ്റര്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്ക് പ്രതീക്ഷിക്കാം. കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയ്ക്കും H5X എസയുവി തുടക്കം കുറിച്ചേക്കും.

ജീപ് കോംപസ്, ഹ്യുണ്ടായി ട്യൂസോണ്‍ തുടങ്ങിയവർ ആയിരിക്കും വാഹനത്തിന്‍റെ മുഖ്യ എതിരാളികൾ. 16 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
15 ലക്ഷത്തിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ