ടാറ്റ ഹെക്സ 18നു പുറത്തിറങ്ങും

By Web DeskFirst Published Jan 12, 2017, 8:39 AM IST
Highlights

കഴിഞ്ഞ വർഷമാദ്യം ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഹെക്സ ആദ്യം പ്രദർശിപ്പിക്കുന്നത്. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സ പുറത്തിറങ്ങുക. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ഹെക്സ എക്സ് ഇയിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ‘വാരികോർ 320’ എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനുണ്ടാവും. ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ഹെക്സ എച്ച് എമ്മിനു വാരികോർ 400 എൻജിന്‍  കരുത്തേകും. 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്.

വാരികോർ 400 എൻജിനുള്ള ഹെക്സ എക്സ് ടിയിൽ ഫോർ ബൈ ടു ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയും ഫോർ ബൈ ഫോർ മാനുവൽ ട്രാൻസ്മിഷനോടെയും എത്തും. ആറും ഏഴും സീറ്റോടെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന ഹെക്സയ്ക്ക് സാങ്കേതിക വിഭാഗത്തിൽ സാമ്യം ആര്യയോടാണ്. കാഴ്ചയിൽ എം പി വിയുടെ പകിട്ടേകാൻ ദൃഢതയുള്ള ബോഡി ക്ലാഡിങ്, 19 ഇഞ്ച് അലോയ് വീൽ, 235 സെക്ഷൻ ടയർ എന്നിവയും ഹെക്സയിലുണ്ട്. എംയുവി വിഭാഗത്തില്‍ ടൊയോട്ടയുടെ ഇന്നോവയ്ക്ക് ശക്തമായ എതിരാളിയാവും ഹെക്സയെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!