റീഫര്‍ ട്രക്കുകളുമായി ടാറ്റ

By Web TeamFirst Published Feb 16, 2019, 5:18 PM IST
Highlights

ടാറ്റ മോട്ടോഴ്‌സും ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് ഗ്രൂപ്പും പ്രമുഖ ഫാര്‍മാ കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്‌സ് സേവന ദാതാവായ കൂള്‍- എക്‌സ്  കോള്‍ഡ് ചെയിന്‍ ലിമിറ്റഡുമായി തന്ത്രപരമായ  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. 

മുംബൈ: ടാറ്റ മോട്ടോഴ്‌സും ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് ഗ്രൂപ്പും പ്രമുഖ ഫാര്‍മാ കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്‌സ് സേവന ദാതാവായ കൂള്‍- എക്‌സ്  കോള്‍ഡ് ചെയിന്‍ ലിമിറ്റഡുമായി തന്ത്രപരമായ  പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. പുതിയ പങ്കാളിത്തത്തോടെ ഫാര്‍മ കോള്‍ഡ് ചെയിന്‍  ലോജിസ്റ്റിക്‌സ് സേവനത്തിനായി പൂര്‍ണമായി നിര്‍മിച്ച 200 റീഫര്‍ ട്രക്കുകള്‍ കൂള്‍ എക്‌സ് കോള്‍ഡ് ചെയിന്‍ ലിമിറ്റഡിന് കൈമാറുമെന്ന്  ടാറ്റ മോട്ടോര്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് ഗ്രൂപ്പാണ് വാഹനങ്ങള്‍ക്ക് ഫിനാന്‍സ് നല്‍കുന്നത്. ഫാര്‍മ  കോള്‍ഡ് ചെയിന്‍ വ്യവസായത്തിനുവേണ്ടി ടാറ്റ മോട്ടോര്‍സ്  പ്രത്യേകമായി തയാറാക്കിയതാണ് റീഫര്‍ ട്രക്കുകള്‍. മൂല്യ വര്‍ധിത സേവനങ്ങള്‍ക്കായി ഉള്ള ടാറ്റ സമ്പൂര്‍ണ സേവായുടെ കീഴിലുള്ള എല്ലാ സേവനങ്ങളും വാഹനങ്ങള്‍ക്ക് ലഭ്യമാകും. ഈ പുതിയ കൂട്ടുകെട്ടോടെ കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്‌സ്  വ്യവസായത്തില്‍ ടാറ്റാ മോട്ടോര്‍സ് സാന്നിധ്യം ശക്തമാക്കും. 

ടിഎംഎഫ് ഗ്രൂപ്പിന്റെ സമ്പൂര്‍ണ ധനസഹായ പദ്ധതി ഇക്വിറ്റി ആന്‍ഡ് ഡെറ്റ് എന്ന രീതിയിലാകും സാമ്പത്തിക  സഹായം നല്‍കുക   മുഴുവന്‍ ഇടപാടുകള്‍ക്കും ഒരു ഏക ജാലക  ഘടന ഉണ്ടായിരിക്കും. ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രിയ ട്രക്ക് മോഡലുകളായ എല്‍പിടി 1613 എംസിവി, എല്‍പിടി 2518മള്‍ട്ടി ആക്‌സില്‍ ട്രക്ക് എന്നിവയിലാണ് റീഫര്‍ ട്രക്കുകള്‍ നിര്‍മ്മിക്കുക.

'കൂല്‍-എക്‌സ്  കോള്‍ഡ് ചെയിന്‍ ലിമിറ്റഡിനു പൂര്‍ണമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കുന്ന തരത്തിലുള്ള ബന്ധമാണ് ഇതെന്ന് ടാറ്റ മോട്ടോര്‍സ് ഫിനാന്‍സ് ഗ്രൂപ്പ് എംഡി  ശ്യം മണി വ്യക്തമാക്കി. ടാറ്റ മോട്ടോഴ്‌സ് ഫിനാന്‍സ് ലിമിറ്റഡ് (ടിഎംഎഫ്എല്‍) വഴി വാഹന വായ്‍പ നല്‍കുന്നത് മാത്രമല്ല  ടിഎംഎഫ്എസ്എല്‍ മുഖേന കൃത്യമായ ഘടനയുള്ള  ഇക്വിറ്റി ഫണ്ടിംഗും ലഭ്യമാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

click me!