ഒരു ലക്ഷം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍!

By Web DeskFirst Published Mar 17, 2018, 11:38 AM IST
Highlights
  • കാറുകള്‍ക്ക് കിടിലന്‍ ഡിസ്കൗണ്ടുമായി ടാറ്റ മോട്ടോഴ്സ്
  • ഓഫറുകള്‍ മാര്‍ച്ച് 31 വരെ

കാറുകള്‍ക്ക് കിടിലന്‍ ഡിസ്കൗണ്ടുമായി രാജ്യത്തെ ആഭ്യന്തരവാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റ മോട്ടോഴ്സ്. ഒരു ലക്ഷം രൂപ വരെ വിലക്കിഴിവാണ് വാഗ്ദാനം.  2018 മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി.  സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയ്ക്ക് മേലെയുള്ള സമ്മാനങ്ങളും  കൂടാതെ ടിയാഗൊ, ടിഗോര്‍, ഹെക്‌സ, സെസ്റ്റ്, സഫാരി സ്റ്റോം എന്നീ മോഡലുകളില്‍ കേവലം ഒരു രൂപയ്ക്ക് ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും ടാറ്റ അവതരിപ്പിക്കുന്നുണ്ട്.

ടാറ്റ ഹെക്‌സ
ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹെക്‌സയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് വിലക്കിഴിവ്. രണ്ട് ഡീസൽ എൻജിൻ വകഭേദങ്ങളോടെ ഓട്ടമാറ്റിക്ക്, മാനുവൽ ട്രാൻസ്മിഷനുകളിലാണ് ഹെക്സയില്‍. മാനുവൽ ട്രാൻസ്മിഷനോടെ മാത്രം ലഭിക്കുന്ന ഹെക്സ എക്സ് ഇയിൽ 150 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന വാരികോർ 320 എൻജിനൊപ്പം അഞ്ചു സ്പീഡ് ട്രാൻസ്മിഷനുണ്ട്. ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ ലഭിക്കുന്ന ഹെക്സ എച്ച് എമ്മിനു വാരികോർ 400 എൻജിന്‍  കരുത്തേകും. 156 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ആറു സ്പീഡ് മാനുവൽ/ഓട്ടമാറ്റിക് ട്രാൻസ്മിഷനാണു ഗിയർബോക്സ്.

ടാറ്റ ടിയാഗൊ
ജനപ്രിയ മോഡലായ ടിയാഗോയ്ക്ക്  28,000 രൂപ വരെയാണ് വിലക്കിഴിവ്. 2016 ഏപ്രിൽ ആറിനു നിരത്തിലെത്തിയ കാർ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ടാറ്റ കാറാണ്. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ അഞ്ച് വേരിയന്റുകളാണ് ടിയാഗോയ്ക്കുള്ളത്. 6000 ആര്‍പിഎമ്മില്‍ 83 ബിഎച്ച്പി കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമുള്ളതാണ് ടിയാഗോയുടെ 1.2 ലിറ്റര്‍ റിവോട്രേണ്‍ പെട്രോള്‍ എൻജിൻ.  4000 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമാണ് 1.5 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എൻജിൻ നല്‍കുന്നത്. രണ്ട് എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോൾ ലീറ്ററിന് 23.48 കിലോമീറ്ററും ഡീസൽ ലീറ്ററിന് 27.28 കിലോമീറ്ററുമാണ് ടിയാഗൊയ്ക്കു ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ടാറ്റ ടിഗോര്‍
രാജ്യത്തെ വാഹനവിപണിയില്‍ കോംപാക്ട് സെഡാനുകള്‍ക്ക് പുതിയ മുഖംനല്‍കി കൊണ്ടാണ് ടാറ്റ പുറത്തിറക്കിയ ടിഗോര്‍ ഇപ്പോള്‍  32,000 രൂപ വരെ വിലക്കിഴിവില്‍ സ്വന്തമാക്കാം. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ടിഗോര്‍ വിപണിയില്‍ എത്തുന്നുണ്ട്. ടിഗോറിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ടിയാഗോയിലെ അതേ എഞ്ചിനാണ് ടിഗോറിനും ഉള്ളത്. 15 ഇഞ്ച് അലോയി വീല്‍, പ്രെജക്റ്റര്‍ ഹെഡ് ലാംമ്പ്, ടച്ച് സ്‌ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ടാറ്റ ടിഗോറിന്റെ പ്രത്യേകതയാണ്.

ടാറ്റ സെസ്റ്റ്
65,000 രൂപ വരെ വിലക്കിഴിവിലാണ് സെസ്റ്റ് എന്ന കോംപാക്ട് സെഡാന് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ എത്തുന്ന സെസ്റ്റിന്‍റെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 89 bhp കരുത്തും 140 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പെട്രോള്‍ പതിപ്പിന്‍റെ ട്രാന്‍സ്മിഷന്‍.  1.3 ലിറ്റര്‍ ഡീസല്‍ സെസ്റ്റ് രണ്ട് ട്യൂണിംഗ് നിലയിലാണ്  എത്തുന്നത്. 75 bhp - 190 Nm , 89 bhp - 200 Nm ടോര്‍ഖുകളാണ് ഡീസല്‍ പതിപ്പിന്റെ കരുത്ത്. എഫ്-ട്രോണിക് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും 89 bhp കരുത്തേകുന്ന ഡീസല്‍ എഞ്ചിന്‍ പതിപ്പിലുണ്ട്.

ടാറ്റ സഫാരി സ്റ്റോം
80,000 രൂപയുടെ വിലക്കിഴിവ് സഫാരി സ്റ്റോമില്‍ ലഭിക്കും. 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 154 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട് സ്‌റ്റോമിന്. ഫോര്‍ വീല്‍ ഡ്രൈവില്‍ 6 സ്പീഡ് മാനുവല്‍  ട്രാന്‍സ്മിഷന്‍. 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഓഫ് റോഡില്‍ വാഹനത്തെ കരുത്തനാക്കുന്നു.

 

 

click me!