ഇടിപരീക്ഷയിൽ ടാറ്റ നെക്സോണിനു സംഭവിച്ചത്!

By Web TeamFirst Published Aug 8, 2018, 10:42 AM IST
Highlights
  • ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റ്
  •  മികച്ച പ്രകടനവുമായി ടാറ്റ നെക്സോൺ

ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനവുമായി ടാറ്റ നെക്സോൺ. മുതിർന്ന യാത്രികരുടെ സുരക്ഷയിൽ നാലു സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ മൂന്നു സ്റ്റാറും നെക്സോണ്‍ സ്വന്തമാക്കി.  64 കിലോമീറ്റർ വേഗത്തിലായിരുന്നു ക്രാഷ് ടെസ്റ്റ്.

മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍തത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷം കഴിഞ്ഞ വർഷമാണ് നെക്സോൺ വിപണിയിലെത്തിയത്.  1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.

നാലു സിലിണ്ടർ ഡീസൽ എൻജിന്‍ 110 പി എസ് കരുത്തും 260 എൻ എം ടോർക്കും ഉല്‍പ്പാദിപ്പിക്കും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്‍ 110 പി എസ് കരുത്തും 170 എൻ എമ്മാണ് ടോർക്കും സൃഷ്‍ടിക്കും. ആറു സ്പീഡ് മാനുവൽ, എഎംടി വകഭേദങ്ങളിലാണ് വാഹനം വിപണിയിലെത്തുന്നത്. 

click me!