
ടാറ്റ അവതരിപ്പിക്കുന്ന കോംപാക്ട് എസ്‍യുവി നെക്സണ്‍ ഉടന്‍ വിപണിയിലെത്തും. ടാറ്റയുടെ പരമ്പരാഗത മുഖഭാഗങ്ങളില്‍ നിന്നും തികച്ചും വേറിട്ട രൂപമാറ്റത്തോടെ നെക്‌സണ്‍ വരുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ സബ് 4 മീറ്റര്‍ എസ്‌യുവിയാണ് നെക്‌സണ്‍.
റിവോട്രോണ്‍, റിവോടോര്‍ക് കുടുംബത്തിലെ പുതിയ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ടാറ്റ നെക്‌സണ് ലഭിച്ചിരിക്കുന്നത്. ടിയാഗോയിലും ടിഗോറിലും കണ്ട എന്‍ജിന്റെ ടര്‍ബോചാര്‍ജ്ഡ് വേര്‍ഷനായ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 5,000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2,0004,000 ആര്‍പിഎമ്മില്‍ 170 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും.
1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പൂര്‍ണ്ണമായും പുതിയതാണ്. ഈ എന്‍ജിന്‍ 3,750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1,5002,750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 6സ്പീഡ് ടിഎ6300 സിങ്ക്രോമെഷ് വിത് ഓവര്‍ഡ്രൈവ് മാനുവല്‍ ആണ് ട്രാന്‍സ്മിഷന്‍. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നങ്ങനെ മള്‍ട്ടി ഡ്രൈവിംഗ് മോഡുകള്‍ നല്‍കുന്ന ഒരേയൊരു സബ് 4മീറ്റര്‍ എസ്‌യുവിയെന്ന പ്രത്യേകതയും നെക്സണ് സ്വന്തം.
രണ്ട് എയര്‍ ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, 17 ഇഞ്ച് അലോയ് വീലുകള്‍, റിവേഴ്‍സ് ക്യാമറ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സാധ്യമാകുന്ന ഫ്‌ളോട്ടിംഗ് ഡാഷ്‌ടോപ്പ് എച്ച്ഡി ഡിസ്‌പ്ലേ, എട്ട് സ്പീക്കറുകളോടുകൂടിയ ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റീഡ് ടെക്സ്റ്റ് & വാട്ട്‌സ്ആപ്പ് മെസ്സേജസ്, വോയ്‌സ് ബേസ്ഡ് റിപ്ലൈ കമാന്‍ഡുകള്‍ തുടങ്ങിയവയും സവിശേഷതകളാണ്. മാരുതി സുസുകി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടിയുവി 300 എന്നിവയാണ് നെക്സൻറെ മുഖ്യ എതിരാളികള്‍.
ഈ മാസം പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതുന്ന നെക്സന്‍റെ ബുക്കിംഗ് ഡീലര്‍മാര്‍ കഴിഞ്ഞയാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.