ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍; അവതരിച്ചു ഇലക്ട്രിക് ടിയാഗോ

Published : Sep 10, 2017, 12:07 AM ISTUpdated : Oct 05, 2018, 02:26 AM IST
ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍; അവതരിച്ചു ഇലക്ട്രിക് ടിയാഗോ

Synopsis

പുറത്തിറങ്ങി ചുരുങ്ങിയ കാലയളവില്‍ വിപണി കീഴടക്കിയ ടിയാഗോയുടെ ഇലക്ട്രിക്ക് പതിപ്പ് ടാറ്റ മോട്ടോഴ്‍സ് പുറത്തിറക്കി. സെപ്തംബര്‍ ആറിന് ബ്രിട്ടനിന്‍ നടന്ന ലോ കാര്‍ബര്‍ വെഹിക്കിള്‍ ഇവന്റിലാണ് ഇലക്ട്രിക് ടിയാഗോയെ ടാറ്റ അവതരിപ്പിച്ചത്.

ടാറ്റ നാനോ ഇലക്ട്രിക് പവറില്‍ പുറത്തിറക്കാന്‍ നേരത്തെ കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാലിപ്പോള്‍ ഇലക്ട്രിക് ടിയാഗോയിലൂടെ ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ടാറ്റ. പെട്രോള്‍-ഡീസല്‍ എഞ്ചിനുകളെ അവഗണിച്ച്‌ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറി വരുന്ന നിലവിലെ സാഹചര്യംകൂടി കണക്കിലെടുത്താണ് ടിയാഗോ ഇലക്ട്രിക് എത്തുന്നത്. ടാറ്റയുടെ യൂറോപ്യന്‍ ടെക്നിക്കല്‍ സെന്ററിലാണ് വാഹനത്തിന്‍റെ ഗവേഷണവും നിര്‍മാണവും നടന്നത്.

ഡീസൽ, പെട്രോൾ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടാറ്റ ടിയാഗോ പുറത്തിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ വിപണിപിടിച്ചിരുന്നു. 84ബിഎച്ച്പിയും 114എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ റെവട്രോൺ പെട്രോൾ എൻജിന്‍,  69ബിഎച്ച്പിയും 140എൻഎം ടോർക്കും നൽകുന്ന 1050സിസി ത്രീ സിലിണ്ടർ റെവോടോർക്ക് ഡീസൽ എൻജിൻ എന്നിവ ടിയാഗോക്ക് കരുത്ത് പകരുന്നു.

ചെലവ് കുറഞ്ഞ മോഡിഫൈഡ് X0 പ്ലാറ്റ്ഫോമിലാണ് ടിയാഗോ ഇലക്ട്രിക്കിന്റെ നിമ്മാണം. കണ്‍സെപ്റ്റില്‍ മാത്രം ഒതുങ്ങിയ ബോള്‍ട്ട് EV-യുടെ അതേ മോട്ടോര്‍ ടിയാഗോയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 80kW ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിനു കരുത്ത് പകരുക. പരമാവധി 240 എന്‍എം ടോര്‍ക്കേകാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. മണിക്കൂറില്‍ 135 കിലോമീറ്ററാണ് വാഹനത്തിന്‍റെ പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്റര്‍ ദൂരം പിന്നിടും.

ഇന്ത്യന്‍ വാഹനവിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ അത്രപച്ചപിടിച്ചിട്ടില്ല. മഹീന്ദ്രയുടെ  E2o പ്ലസ്, E-വെരിറ്റോ തുടങ്ങി വിരലില്‍ എണ്ണാവുന്ന ചില ചെറു മോഡലുകള്‍ മാത്രമാണ് നിലവില്‍ സമ്പൂര്‍ണ ഇലക്ട്രിക് പവറില്‍ ഇന്ത്യന്‍ വിപണിയിലുള്ളു.  ടെസ്ലയടക്കം പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും തൊട്ടാല്‍ പൊള്ളുന്ന വില ജനങ്ങളെ അകറ്റി നിര്‍ത്തുകയാണ്.

അതായത് കാര്യമായ എതിരാളികളില്ലാതെയാവും ടിയാഗോയുടെ രംഗപ്രവേശമെന്ന് ചുരുക്കം. 10 ലക്ഷം രൂപയ്ക്കുള്ളില്‍ ഇലക്ട്രിക്ക് ടിയാഗോ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ മാരുതി അള്‍ട്ടോ സൃഷ്ടിച്ച അതേ വിപ്ലവമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ സംഭവിക്കുക. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പെട്രോള്‍ - ഡീസല്‍ വാഹനങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങക്കുള്ള നികുതി ഇളവുമൊക്കെ ടിയായോയ്ക്ക് മുതല്‍ക്കൂട്ടാകും.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?