കാറുകളില്‍ നായകള്‍ക്ക് പ്രത്യേക സുരക്ഷാ സംവിധാനം!

By Web TeamFirst Published Feb 18, 2019, 4:24 PM IST
Highlights

കാറുകളില്‍ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതരാക്കാന്‍ ഡോഗ് മോഡ് സംവിധാനവുമായി ഇലക്ട്രിക്ക് വാഹന രംഗത്തെ അതികായരായ ടെസ്‍ല.

കാറുകളില്‍ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതരാക്കാന്‍ ഡോഗ് മോഡ് സംവിധാനവുമായി ഇലക്ട്രിക്ക് വാഹന രംഗത്തെ അതികായരായ ടെസ്‍ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചൈല്‍ഡ് മോഡ് സംവിധാനത്തിന്‍റെ മാതൃകയിലാണ് ഡോഗ് മോഡും വരുന്നത്.

ഡ്രൈവറില്ലാത്തപ്പോഴും സഹയാത്രികരായ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതരാക്കുന്നതാണ് ഈ സംവിധാനം. വളര്‍ത്തുമൃഗത്തെ വാഹനത്തില്‍ ഇരുത്തിയ ശേഷം ഡോഗ് മോഡിലേക്ക് മാറ്റിയാല്‍ മൃഗങ്ങള്‍ക്ക് യോജിച്ച കാലവസ്ഥ കാറിനുള്ളില്‍ രൂപപ്പെടുന്ന തരത്തിലാണ് ഈ മോഡ് സജീകരിച്ചിരിക്കുന്നത്. 

ഈ മോഡിലേക്ക് മാറ്റുമ്പോള്‍ സ്‌ക്രീനില്‍ എസിയുടെ പരിധി 70 ഡിഗ്രി ഫാരന്‍ഹീറ്റിലേക്കാണ് സ്വഭാവികമായി മാറുന്നത്. പേടിക്കേണ്ട, എന്റെ ഉടമ ഉടന്‍ മടങ്ങിയെത്തുമെന്ന് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. 

ചൂടുകാലത്തും മറ്റും വളര്‍ത്തുമൃഗങ്ങളെ വാഹനത്തില്‍ അടച്ചിട്ട് പോകുമ്പോള്‍ ചൂട് സഹിക്കാനാവാതെയും ശ്വാസം മുട്ടിയും മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്‍ടപ്പെടുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനാണ് ടെസ്‌ല ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.  

click me!