താമരശേരി ചുരം വഴി പോകുന്നവര്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

By Web DeskFirst Published Jun 17, 2018, 11:49 PM IST
Highlights
  • താമരശേരി ചുരം വഴി പോകുന്നവര്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കനത്ത മഴയില്‍ താമരശേരി ചുരം ഇടിഞ്ഞ് അപകടവാസ്ഥ നിലനില്‍ക്കുകയാണ്. അതിനാല്‍ ഇതുവഴിയുള്ള ഗതാഗതം കോഴിക്കോട് ജില്ലാ കലക്ടര്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് യാത്രികരാണ് കോഴിക്കോട് - മൈസൂര്‍ റൂട്ടിലെ പ്രധാന പാതയായ ഈ റൂട്ടിനെ ആശ്രയിക്കുന്നത്. ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചിപ്പിലി തോട് വരെ സര്‍വ്വീസ് നടത്തും. എന്നാല്‍ മറ്റൊരു വാഹനവും കടത്തിവിടില്ല. ചെറുവാഹനങ്ങള്‍ക്ക് ചുരത്തില്‍ ഇതുവരെ വിലക്കില്ലായിരുന്നു. ഇതാണ് കലക്ടര്‍ ഇടപെട്ട് തടഞ്ഞത്. ചുരം ചിപ്പിലി തോടിന് സമീപം അപകടാവസ്ഥയിലാണെന്നും ഗതാഗതം തുടര്‍ന്നാല്‍ വന്‍അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കണ്ടാണ് നിരോധനം.

കെ.എസ്.ആര്‍.ടി.സി കോഴിക്കോട് നിന്നും സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്നും ചിപ്പിലിത്തോട് വരെ സര്‍വീസ് നടത്തും. ചുരം അപകടത്തിലായ ഭാഗം വഴി യാത്രക്കാര്‍ 300 മീറ്റര്‍ നടന്ന് ഇരുഭാഗങ്ങളിലുമുള്ള ബസുകളില്‍ കയറണം.

അതുപോലെ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. സ്വകാര്യ ബസുകള്‍ വയനാട് ചുരം റൂട്ടില്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ  സര്‍വീസ് നടത്താന്‍ പാടില്ലെന്നും ഉത്തരവുണ്ട്.

click me!