മഹീന്ദ്ര തലവന്‍റെ പ്രതിഫലം എത്രയെന്ന് അറിയുമോ?

Published : Aug 10, 2017, 07:30 AM ISTUpdated : Oct 05, 2018, 03:27 AM IST
മഹീന്ദ്ര തലവന്‍റെ പ്രതിഫലം എത്രയെന്ന് അറിയുമോ?

Synopsis

രാജ്യത്തെ തദ്ദേശീയ വാഹന നിർമാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ചെയർമാന്‍ ആനന്ദ് മഹീന്ദ്രയുടെ വാര്‍ഷിക പ്രതിഫലം എത്രയാണെന്ന് അറിയേണ്ടേ? 7.67 കോടി രൂപ. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. 2015 — 16ലെ വേതനത്തെ അപേക്ഷിച്ച് 16.38% അധിക തുകയാണു മഹീന്ദ്രയ്ക്കു കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചതെന്നും മഹീന്ദ്രയിലെ ജീവനക്കാരുടെ ശരാശരി പ്രതിഫലത്തെ അപേക്ഷിച്ച് 108.27 ഇരട്ടിയാണിതെന്നും കമ്പനിയുടെ കണക്കുകൾ തെളിയിക്കുന്നു.

വാർഷിക റിപ്പോർട്ട് അനുസരിച്ച് 7.08 ലക്ഷം രൂപയായിരുന്നു 2016 — 17ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ജീവനക്കാരുടെ ശരാശരി വേതനം. മുൻവർഷത്തെ ശരാശരി വേതനത്തെ അപേക്ഷിച്ച് 0.43% അധികമാണിത്. കൂടാതെ മാനേജർ പദവിക്കു താഴെയുള്ള ജീവനക്കാരുടെ വാർഷിക വേതനത്തിൽ 2016 — 17ൽ 1.46% കുറവു നേരിട്ടെന്നും വാർഷിക റിപ്പോർട്ടിലുണ്ട്. മാനേജർ പദത്തിലുള്ളവരുടെ വേതനത്തിലെ കുറവ് 7.35 ശതമാനത്തോളമായിരുന്നു.

കമ്പനി മാനേജിങ് ഡയറക്ടര്‍  പവൻ ഗോയങ്കയ്ക്ക് മുൻവർഷത്തെ അപേക്ഷിച്ച് 15.86% അധികവേതനം ലഭിച്ചു. ഇദ്ദേഹത്തിന് 2016 — 17ൽ ലഭിച്ച പ്രതിഫലം 7.39 കോടി രൂപയാണ്. എംപ്ലോയി സ്റ്റോക് ഓപ്ഷൻ(ഇ എസ് ഒ പി) പോലുള്ള അധിക വരുമാനം ഉൾപ്പെടുത്താതെയുള്ള കണക്കാണിതെന്നും കമ്പനിയിലെ ജീവനക്കാരുടെ ശരാശരി വേതനത്തെ അപേക്ഷിച്ച് 104.43 ഇരട്ടിയാണു ഗോയങ്ക സ്വന്തമാക്കിയതെന്നും മഹീന്ദ്ര വ്യക്തമാക്കുന്നു.

മഹീന്ദ്ര ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസര്‍ വി എസ് പാർഥസാരഥിക്ക് 2016 — 17ൽ  ഇ എസ് ഒ പി അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു പുറമെ3.52 കോടി രൂപ ലഭിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19.74 ശതമാനം വര്‍ദ്ധനവാണിത്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ഇന്ത്യൻ നിരത്തിൽ പുതിയ ഓഡി Q3; ലോഞ്ച് ഉടൻ?
പുതിയ വെർണയുടെ രഹസ്യങ്ങൾ; പരീക്ഷണയോട്ടം വെളിപ്പെടുത്തുന്നത്