
രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസിന്‍റെ ജനപ്രിയവാഹനം ജൂപ്പിറ്ററിന്‍റെ പരിഷ്‍കരിച്ച പതിപ്പ് വിപണിയിലിറങ്ങി. ഗുണമേന്മയേറിയ റൈഡ്, സുപ്പീരിയര്‍ റൈഡ് കംഫര്‍ട്ട്, സ്‌റ്റൈലിഷ് റോഡ് പ്രസന്‍സ് എന്നിങ്ങനെ ഒട്ടേറെ പുതുമകളും നവീന ഘടകങ്ങളും ചേര്‍ന്നതാണ് ക്ലാസിക് പതിപ്പെന്നാണ് കമ്പനിയുടെ അവകാശവാദം.
സണ്‍ലിറ്റ് ഐവറി ബോഡി കളര്‍, ക്ലാസിക് എഡിഷന്‍ ഡികാള്‍സ്, ലക്ഷണമൊത്ത ഫുള്‍ക്രോം മിറര്‍, ക്ലാസിക് ക്രോം ബ്ലാക്റെസ്റ്റ്, യുഎസ്ബി ചാര്‍ജര്‍, വിന്‍ഡ്ഫീല്‍ഡ്, ഡ്യുവല്‍ ടോണ്‍ സീറ്റ്, സില്‍വര്‍ ഓക്പാനലുകള്‍, സ്ലീക് ക്രോം ഫിനിഷ് ഹാന്‍ഡില്‍ ഡാം പെനേഴ്സ്, ഡിസ്‌ക് ബ്രേക്ക്, ക്ലാസിക് ഡയല്‍ ആര്‍ട്ട് തുടങ്ങിയവയാണ് വാഹനത്തിന്‍റെ മറ്റു സവിശേഷതകള്‍. 765 എംഎം ആണ് സീറ്റ് ഹൈറ്റ്, ഗ്രൗണ്ട് ക്ലിയറന്‍സ് 150 എംഎം. 5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.
ജൂപ്പിറ്റര്‍ ക്ലാസിക് എഡിഷനിലെ നെക്സ്റ്റ്-ജെന്‍ 110 സിസി എന്‍ജിന്‍ 7,500 ആര്‍പിഎമ്മില്‍ 7.9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിവിടിയാണ് ഗിയര്‍ബോക്‌സ്. എക്കോ, പവര്‍ എന്നീ രണ്ട് ഡ്രൈവിങ് മോഡുകളുമുണ്ട്. മുന്നില്‍ ടെലസ്‌കോപ്പിക് സസ്‌പെന്‍ഷനും ഡിസ്‌ക് ബ്രേക്കും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഡ്രം ബ്രേക്കുമാണ്. 55266 രൂപയാണ് ജൂപിറ്ററിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.