ദില്ലിയില്‍ ഔഡി കാറിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; മൂന്ന് മരണം

Published : Feb 20, 2019, 04:37 PM ISTUpdated : Feb 20, 2019, 04:38 PM IST
ദില്ലിയില്‍ ഔഡി കാറിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; മൂന്ന് മരണം

Synopsis

ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം. മണ്ണ് നിറച്ച ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു.

ദില്ലി: ദില്ലിയിൽ ഔഡി കാറിന് മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ദില്ലിയിലെ രോഹിണി സെക്ടറിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം. കാറിലുണ്ടായിരുന്ന മൂന്ന് വയസുള്ള കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബന്ധുവിന്റെ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു അപകടം. മണ്ണ് നിറച്ച ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ സുമിത് (29), ഭാര്യ രുചി (27), സുമിതിന്റെ അമ്മ റീത്ത (65) എന്നിവരാണ് മരിച്ചത്. സുമിത് -രുചി ദമ്പതികളുടെ മകനാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. 

അപകടത്തിന് ശേഷം ടിപ്പർ ലോറി ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി ഡിഎസ്പി എസ്ഡി മിശ്ര പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ