
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 10 കാറുകളില്‍ ആദ്യ ഏഴു സ്ഥാനങ്ങളിലും മാരുതി സുസുക്കി വാഹന മോഡലുകള്‍. മൂന്നു സ്ഥാനങ്ങള്‍ നേടിയ ഹ്യുണ്ടായി മോഡലുകളാണ് 2017 നവംബറിലെ കണക്കുകൾ അനുസരിച്ച് വിപണയിലെ രണ്ടാമന്‍. ഇന്ത്യയിലെ ആ ജനപ്രിയ വാഹനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.
മാരുതി സുസുക്കിയുടെ ചെറുകാർ ഓൾട്ടോയാണ് നവംബറിലെ വിൽപ്പനയിൽ ഒന്നാംസ്ഥാനത്ത്. 2016 നവംബറിനെ അപേക്ഷിച്ച് 3.6 ശതമാനം വളർച്ചയുണ്ട് അള്‍ട്ടോക്ക്. 24166 യൂണിറ്റായിരുന്നു നവംബറിലെ വിൽപ്പന.
മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസയറാണ് രണ്ടാം സ്ഥാനത്ത്. 22492 യൂണിറ്റാണ് വിൽപ്പന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30.6 ശതമാനം വളർച്ച
മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയാണ് മൂന്നാം സ്ഥാനത്ത്. 17169 യൂണിറ്റാണ് ബലേനോ നവംബറില്‍ വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60.2 ശതമാനമാണ് വിൽപ്പന വർദ്ധിച്ചത്.
കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയുടെ 14458 യൂണിറ്റുകള്‍ വിറ്റു
14038 യൂണിറ്റ് വിറ്റ് വാഗൺ ആര്‍ അഞ്ചാമതെത്തി.
ഹാച്ച്ബാക്കായ 13337 യൂണിറ്റുകളുമായി ആറാം സ്ഥാനത്തുണ്ട്.
കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ചെറുഹാച്ച് ഐ10 ഗ്രാന്റാണ് ഏഴാം സ്ഥാനത്ത്. 13249 യൂണിറ്റാണ് ഗ്രാന്റിന്റെ വിൽപ്പന.
ഹ്യുണ്ടായിയുടെ എലീറ്റ് ഐ 20 നവംബറിലെ വിൽപ്പനയിൽ എട്ടാമതെത്തി. 10236 ‘എലീറ്റ് ഐ 20’ ആണു കമ്പനി കഴിഞ്ഞ മാസം വിറ്റത്.
ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി ക്രെറ്റയാണ് ഒമ്പതാമത്. 8528 യൂണിറ്റ് വിറ്റു.
മാരുതി സുസുക്കിയുടെ ചെറു ഹാച്ച് ബാക്ക് സെലേറിയോയാണ് പത്താം സ്ഥാനത്ത്. 8437 യൂണിറ്റ് സെലേറിയോ വിറ്റു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.