ടോര്‍ക്ക് T6X പരീക്ഷണ ഓട്ടം തുടങ്ങി

By Web TeamFirst Published Jan 5, 2019, 4:05 PM IST
Highlights

പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമെന്‍സ് ഇ ബൈക്ക് T6X പരീക്ഷണയോട്ടം ആരംഭിച്ചു.

പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോഴ്‌സിന്റെ ആദ്യ പെര്‍ഫോമെന്‍സ് ഇബൈക്ക് T6X പരീക്ഷണയോട്ടം ആരംഭിച്ചു.

6kW ഇലക്ട്രിക് മോട്ടോറാണ് ബൈക്കിന്‍റെ ഹൃദയം. 27 എന്‍എം ടോര്‍ക്കേകുന്ന T6Xന് മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. ജിപിഎസ് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ T6Xനെ സ്മാര്‍ട്ടാക്കും. 

ഒറ്റചാര്‍ജില്‍ 100 കിലോമീറ്ററോളം ദൂരം പിന്നിടാനും ബൈക്കിന് സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏകദേശം 1 ലക്ഷം കിലോമീറ്ററാണ് കപ്പാസിറ്റി.

T6X വൈകാതെ വിപണിയിലെത്തുമെന്നാണ് സൂചന. നേരത്തെ പ്രീ ബുക്കിങ് ആരംഭിച്ചിരുന്ന T6Xന് 1.25 ലക്ഷം രൂപയാണ് വില.
 

click me!