
യുവതാരം ടൊവിനോ തോമസ് അടുത്തിടെയാണ് ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ7 സ്വന്തമാക്കി സ്വപ്നം സാക്ഷാത്കരിച്ചത്. ഇപ്പോള്‍ ആ സ്വപ്നത്തിന് ഒരു കിടിലൻ നമ്പർ കൂടി നേടി ആരാധകരുടെ കൈയ്യടി വാങ്ങുകയാണ് താരം. ക്യൂ7ന് കെഎൽ 45 ക്യൂ7 എന്ന ഫാൻസി നമ്പറാണ് ടൊവിനൊ തോമസ് സ്വന്തമാക്കിയത്.
കുറച്ചുകാലമായി കാണുന്ന ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും പുതിയ വാഹനം സ്വന്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ടോവിനൊ വാഹനം സ്വന്തമാക്കിയപ്പോള്‍ പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഔഡിയുടെ പ്രീമിയം ലക്ഷ്വറി എസ് യു വിയായ ക്യൂ7ന് 69 ലക്ഷം മുതല്‍ 76 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 2967 സിസി എന്‍ജിനാണ് കാറിന് കരുത്ത് പകരുന്നത്. 2910 ആര്‍പിഎമ്മില്‍ 245 ബിഎച്ച്പി കരുത്തും 1500 ആര്‍പിഎമ്മില്‍ 600 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ക്യൂ 7ന് 7.1 സെക്കന്റുകള്‍ മാത്രം മതി.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.