
റിസർവേഷൻ ഇല്ലാതെ ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് എടുക്കാനുള്ള ആപ്പ് ഇനി കേരളത്തിലും. ഏപ്രിൽ മാസത്തോടെയാണ് ഈ ആപ്പ് കേരളത്തിൽ ഉപയോഗിക്കാൻ പറ്റുക.
മൊബൈൽ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ചെന്നൈയിലാണ് റെയിൽവേ ആദ്യം അവതരിപ്പിച്ചത്. സതേൺ റയിൽവേയുടെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലേക്ക് കൂടി ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പുതിയ നീക്കം.
ചെറിയ ദൂരം യാത്ര ചെയ്യുന്നവർക്കാണ് ഇത് ഉപകാരപ്പെടുക. ടിക്കറ്റിനായുള്ള ക്യു ഒഴിവാക്കാം എന്നതാണ് പ്രധാന നേട്ടം.
എന്നാൽ സ്റ്റേഷന്റെ 15 മീറ്റർ ചുറ്റളവിൽ ഈ ആപ്പ് പ്രവർത്തിക്കുകയില്ല. ഇതിനു പുറത്തു അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെയിനിനകത്തും ആപ്പ് പ്രവർത്തിക്കുന്നതല്ല. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ടിടിയെ കാണുമ്പോൾ ടിക്കറ്റ് എടുത്തു രക്ഷപ്പെടാതിരിക്കാൻ ആണിതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
200 കിലോമീറ്ററിൽ താഴെ ദൂരമാണ് യാത്ര ചെയ്യുന്നതെങ്കിൽ ടിക്കറ്റ് എടുത്താൽ മൂന്ന് മണിക്കൂറിനുള്ളിൽ ഉപയോഗിച്ചിരിക്കണം. അതിനു മുകളിൽ ഉള്ള ദൂരത്തിനുള്ള ടിക്കറ്റിന് ഒരു ദിവസത്തെ സാധുത ഉണ്ട്.
ആപ്പ് ഉപയോഗിച്ചു ടിക്കറ്റ് എടുത്താൽ മൊബൈലിൽ മെസ്സേജ് ലഭിക്കും. എന്നാൽ ഈ ടിക്കറ്റ് മറ്റൊരു നമ്പറിലേക്കു ഫോർവേഡ് ചെയ്‍താൽ സാധുത നഷ്‍ടപ്പെടും. പേപ്പർ ടിക്കറ്റുകളുടെ ഉപയോഗം കുറക്കുന്നതിനും റെയിൽവേ ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.