ട്രെയിന്‍ വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്‍റെ പണിയുമായി കേന്ദ്രം

By Web DeskFirst Published Jun 3, 2018, 6:32 PM IST
Highlights
  • ട്രെയിന്‍ വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്‍റെ പണി
  • ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ബാധിക്കും

ദില്ലി: ട്രെയിനുകള്‍ പതിവായി വൈകി ഓടിയാല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മുട്ടന്‍പണിയുമായി കേന്ദ്രം വരുന്നു. ബന്ധപ്പെട്ട ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറ്റകുറ്റപ്പണികളുടെ പേരില്‍ ട്രെയിനുകള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ഇനിമുതല്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തിയാല്‍ തീവണ്ടികള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുമെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

click me!