ട്രാവലര്‍ എക്സ്പോയില്‍ സഞ്ചാരികളുടെ വന്‍തിരക്ക്

Published : Feb 03, 2018, 08:21 PM ISTUpdated : Oct 04, 2018, 08:13 PM IST
ട്രാവലര്‍ എക്സ്പോയില്‍ സഞ്ചാരികളുടെ വന്‍തിരക്ക്

Synopsis

തിരുവനന്തപുരം: യാത്രപ്രേമികളുടെ മനം കവര്‍ന്ന് കേരളത്തിലെ ആദ്യത്തെ സഞ്ചാരമേളയായ സ്മാര്‍ട്ട് ട്രാവലര്‍ എക്സ്പോ 2018 തലസ്ഥാനനഗരിയില്‍ തുടരുന്നു. കുറഞ്ഞ ചിലവില്‍ വിദേശത്തേക്ക് പറക്കണമെന്ന സ്വപ്നം ഏളുപ്പത്തില്‍ നേടാനായതിന്‍റെ സന്തോഷത്തിലാണ്  സഞ്ചാരികള്‍.

വാര്‍ദ്ധക്യം യാത്രകളിലൂടെ ആഘോഷമാക്കുന്ന ദമ്പതികള്‍. കന്നി വിദേശ യാത്രയ്ക്കൊരുങ്ങുന്നവര്‍. സാഹസികയാത്രക്കൊരുങ്ങുന്ന യുവമിഥുനങ്ങള്‍. മസ്‍കറ്റ് ഹോട്ടലില്‍ നടക്കുന്ന ട്രാവലര്‍ എക്സ്പോയിലേക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളായി സഞ്ചാരികളുടെ ഒഴുക്കാണ്.  സാഹസികയാത്രാവസരങ്ങള്‍ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും ടെക്കികളാണെന്നതാണ് പ്രത്യേകത.

ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് സിംഗപ്പൂർ എയർ ലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയറും  ആണ് മേളയൊരുക്കിയത്. ഇരുപതോളം ടൂര്‍ ഏജന്‍സികളാണ് എക്സ്പോയിലുള്ളത്. രാവിലെ 10 മുതല്‍ രാത്രി 9വരെ  രജിസ്ട്രേഷനായുള്ള തിരക്കാണ് ഓരോ സ്റ്റാളുകളിലും. കേരളത്തിലെ ആദ്യ മേളയ്ക്ക് കിട്ടുന്ന പ്രതികരണം കൂടുതല്‍ സേവനങ്ങള്‍ തുടങ്ങാനുള്ള പ്രചോദനമെന്ന് സില്‍ക് എയര്‍ പ്രതിനിധികള്‍ പറയുന്നു.


 
സൗത്ത് - ഈസ്റ്റ് ഏഷ്യ ,  ജപ്പാൻ , കൊറിയ , ഓസ്ട്രേലിയ , ന്യൂ സിലൻഡ് എന്നിവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിക്കാണ് പ്രത്യേക ടൂര്‍ പാക്കേജുകള്‍; അതും കുറഞ്ഞ ചെലവില്‍.

മാത്രമല്ല ട്രാവലർ എക്സ്പോ  സന്ദർശകർക്കുന്ന എല്ലാവര്‍ക്കുമായി    നറുക്കെടുപ്പിൽ  പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക്  സിൽക്ക് എയർ സൗജന്യ യാത്രയും  ഒരുക്കും..എക്സ്പോ യിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മേള നാളെ അവസാനിക്കും.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബുക്കിംഗ് ആരംഭിച്ചയുടൻ തന്നെ പുതിയ ടാറ്റാ സിയറ തേടി ഒഴുകിയെത്തി ആളുകൾ
കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?