അഞ്ചുകോടിയുടെ റോൾസ് റോയ്സിന് മുകളിൽ മരം വീണാൽ എന്തു സംഭവിക്കും?

By Web DeskFirst Published Sep 21, 2017, 3:52 PM IST
Highlights

ആഢംബര വാഹനങ്ങളില്‍ അവസാനവാക്കാണ് ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ റോള്‍സ് റോയ്‍സ് എന്നത്. ഇവരുടെ അത്യാഢംബര മോഡലുകളിലൊന്നാണ് ഫാന്‍റം. ഏകദേശം അഞ്ച് കോടി രൂപയാണ് വില. ലോകത്തിലെ ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തം. ഈ ആഡംബര വാഹനത്തിന് മുകളിൽ മരം വീണാലോ?. കാറിന് എന്തുപറ്റുമെന്ന് പറയാൻ സാധിക്കില്ല അല്ലേ?  എന്നാൽ സുരക്ഷയിലും നിർമാണ നിലവാരത്തിലും മുന്നില്‍ നിൽക്കുന്ന കാറിന് കാര്യമായൊന്നും സംഭവിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം സൂചിപ്പിക്കുന്നത്.

മുംബൈയിലെ കനത്ത മഴയില്‍ കഴിഞ്ഞദിവസമാണ് സംഭവം.  നരിമാൻ പോയിന്റിൽ പാർക്ക് ചെയ്തിരുന്നറിയൽ എസ്റ്റേറ്റ് കമ്പനിയായ എച്ചിഡിഐഎൽ ചെയർമാൻ രാകേഷ് കുമാർ വാദ്‌വാന്റെ റോള്‍സ് റോയ്സ്  ഫാന്റത്തിന്റെ മുകളിലേക്ക് മരം വീഴുകയായിരുന്നു. എന്നാൽ ഫാന്റത്തിന്റെ ബൂട്ടിന് മാത്രമേ പരിക്കുകൾ പറ്റിയുള്ളൂ. മാത്രമല്ല വാഹനം ഓടിച്ചുകൊണ്ടു പോകാൻ സാധിച്ചെന്നും ചിത്രങ്ങൾ തെളിയിക്കുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയിയല്‍ വൈറലാകുകയാണ്.

നിലവിൽ നിർമാണത്തിലില്ലാത്ത ഫാന്റം സീരീസ് 1 മോഡലിന്റെ മുകളിലാണ് മരം മറിഞ്ഞ് വീണത്. 2003 നിർമാണം തുടങ്ങിയ കാറിന്റെ അവസാന മോഡൽ പുറത്തിറങ്ങിയത് 2012 ലാണ്. 6.8 ലീറ്റർ വി 12 പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 453 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുണ്ട്.

 

click me!