പെണ്‍കുട്ടികളുടെ പഠനച്ചിലവിനായി ട്രയംഫിന്‍റെ ഫ്രീഡം റൈഡ്

Published : Aug 14, 2018, 11:23 PM ISTUpdated : Sep 10, 2018, 03:03 AM IST
പെണ്‍കുട്ടികളുടെ പഠനച്ചിലവിനായി ട്രയംഫിന്‍റെ ഫ്രീഡം റൈഡ്

Synopsis

ട്രയംഫ് മോട്ടോര്‍സൈക്കിളും വിവിധ ചാരിറ്റബിള്‍ സൊസൈറ്റികളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന റൈഡ് ഫോര്‍ ഫ്രീഡം റൈഡ് ആഗസ്റ്റ് 15 ന് നടക്കും

ട്രയംഫ് മോട്ടോര്‍സൈക്കിളും വിവിധ ചാരിറ്റബിള്‍ സൊസൈറ്റികളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന റൈഡ് ഫോര്‍ ഫ്രീഡം റൈഡ് ആഗസ്റ്റ് 15 ന് നടക്കും. സ്‌മൈല്‍ ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടു കൂടിയാണ് ഇത്തവണത്തെ റൈഡ് ട്രയംഫ് സംഘടിപ്പിച്ചിരിക്കുന്നത്.

റൈഡിലൂടെ സമാഹരിക്കുന്ന പണം രാജ്യത്തെ പെണ്‍കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കാനാണ് തീരുമാനം. സ്‌മൈല്‍ ഫൗണ്ടേഷന്‍ എന്‍ ജി ഒ യുടെ പ്രധാന പ്രവര്‍ത്തന മണ്ഡലം രാജ്യത്തെ അടിസ്ഥാന വിദ്യാഭ്യാസമാണ്. ഇന്ത്യയിലെ 25 സെന്ററുകളിലായി വ്യാപിച്ചു കിടക്കുന്ന എന്‍ ജി ഒ സംഘടനയാണ് സ്‌മൈല്‍. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നടക്കുന്ന റൈഡ് പ്രധാന നഗരങ്ങളിലൂടെയാവും കടന്നു പോവുക.

മുമ്പും ട്രയംഫ് സന്നദ്ധ പര്വര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. 200 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുമ്പ് ട്രയംഫ് ഏറ്റെടുത്തിരുന്നു. 

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം