തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രക്കിടിച്ച് പാളം തെറ്റി

Published : Oct 18, 2018, 12:22 PM IST
തിരുവനന്തപുരം  നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രക്കിടിച്ച് പാളം തെറ്റി

Synopsis

 തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രക്കിടിച്ച് പാളം തെറ്റി. അപകടത്തില്‍ ട്രക്ക് ഡൈവര്‍ മരിച്ചു. ട്രെയിനിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയതന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോധ്ര: തിരുവനന്തപുരം - നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് ട്രക്കിടിച്ച് പാളം തെറ്റി. അപകടത്തില്‍ ട്രക്ക് ഡൈവര്‍ മരിച്ചു. ട്രെയിനിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയതന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവന്തപുരത്ത് നിന്ന് നിസാമുദ്ദീനിലേക്ക്  പോയ 12431 നമ്പര്‍ രാജധാനി എക്സ്പ്രസാണ് ഗോധ്രയ്ക്കും രത്‍ലമിനും ഇടയില്‍ ട്രക്കിടിച്ച് പാളം തെറ്റിയത്. ഇന്ന് രാവിലെ 6.44നാണ് അപകടം. ലാണ് സംഭവം. 

നിയന്ത്രണം നഷ്ടമായ ട്രക്ക് അടച്ചിട്ട റെയില്‍വേ ഗേറ്റും കടന്ന് പാളത്തിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ട്രെയിനില്‍ ഇടിച്ചു. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണ്. ട്രക്ക് ഡ്രൈവറെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ