
കൊടുങ്കാറ്റില്‍ വീടുകളും മരങ്ങളുമൊക്കെ പറന്നു പോകുന്നത് സാധാരണ വാര്‍ത്തയാണ്. എന്നാൽ കൂറ്റനൊരു ലോറി പറന്നുപോകുന്നത് ആരെയും അമ്പരപ്പിക്കും. അമേരിക്കയിലെ നവാഡയിലാണ് സംഭവം.
കനത്ത കാറ്റുമൂലം മറഞ്ഞു വീഴുന്ന ലോറിയുടെ വിഡിയോ പറക്കും ലോറി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പത്ത് ചക്രമുള്ള ലോറിയാണ് കാറ്റ് പിടിച്ച് മറിയുന്നത്. ലോറിക്കു പിന്നിൽ നിർത്തിയ വാഹനത്തിലെ ഡാഷ് കാമിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.