നടന്‍റെ ആഡംബരകാര്‍ അഭ്യാസം; വീഡിയോ പുറത്ത്

Prashob Mon |  
Published : Jul 23, 2018, 12:03 PM ISTUpdated : Oct 02, 2018, 04:21 AM IST
നടന്‍റെ ആഡംബരകാര്‍ അഭ്യാസം; വീഡിയോ പുറത്ത്

Synopsis

നടന്‍റെ ആഡംബരകാര്‍ അഭ്യാസം വീഡിയോ പുറത്ത്

മുംബൈ: നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല അലക്ഷ്യമായി ആഢംബര കാര്‍ ഇടിച്ചുകയറ്റി ഒരാള്‍ക്ക് പരിക്ക് പറ്റിയ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഓഷിവാരയില്‍ ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

അമിതവേഗതയില്‍ തന്റെ ബി.എം.ഡബ്ല്യൂ കാറിലെത്തിയ സിദ്ധാര്‍ത്ഥ് പെട്ടെന്ന് മറ്റ് മൂന്ന് കാറുകളെ ഇടിച്ച് തെറിപ്പിച്ച ശേഷം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

2008 ൽ ബാബുൽ ക അഗന എന്ന സീരിയലിലൂടെയാണ് സിദ്ധാർത്ഥിന്‍റെ അരങ്ങേറ്റം. തുടർന്ന് 2012 ൽ ബാലികാവധു എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലും മിനി സ്‌ക്രീനിലും നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. വരുണ്‍ ധവാൻ ആലിയ ഭട്ട് കൂട്ടുകെട്ടിന്റെ ഹംറ്റി ഷര്‍മാ കി ദുല്‍ഹനിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറി.   

വാഹനത്തിന്റെ അമിത വേഗമാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തില്‍ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

അപകടം നടന്നയുടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലക്ഷ്യമായി കാറോടിച്ചിന് സിദ്ധാര്‍ത്ഥിനെതിരെ കേസ് രജിസ്റ്റര്‍ ചെ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 


 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

2025-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ അഞ്ച് മികച്ച മഹീന്ദ്ര എസ്‌യുവികൾ
ടൊയോട്ട വിൽപ്പനയിൽ ഇടിവ്, കാരണം ഇതാണ്