ഗജ; തമിഴ്നാടിന് 2 കോടിയുടെ സഹായവുമായി ടി വി എസ്

Published : Nov 24, 2018, 12:04 PM IST
ഗജ; തമിഴ്നാടിന്  2 കോടിയുടെ സഹായവുമായി ടി വി എസ്

Synopsis

തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായവർക്കു രണ്ടു കോടി രൂപയുടെ സഹായവുമായി പ്രമുഖ ആഭ്യന്തര ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോഴ്‍സ്. 

ചെന്നൈ: തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റ് മൂലം ദുരിതത്തിലായവർക്കു രണ്ടു കോടി രൂപയുടെ സഹായവുമായി പ്രമുഖ ആഭ്യന്തര ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോഴ്‍സ്. തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയെ വീട്ടിലെത്തി സന്ദർശിച്ചാണു കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ വേണു ശ്രീനിവാസൻ രണ്ടു കോടി രൂപയുടെ ചെക്ക് കൈമാറി.

ഇതിനു പുറമെ കമ്പനിയുടെ സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ് ദുരിതബാധിതമേഖലയിലേക്ക് ആവശ്യവസ്തുക്കളുമെത്തിച്ചിരുന്നു. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ച നാഗപട്ടണത്തേക്ക് ഒരു കോടി രൂപയുടെ സാധന സാമഗ്രികളാണു ട്രസ്റ്റ് എത്തിച്ചത്. 

നേരത്തെ പ്രളയക്കെടുതി നേരിട്ട കേരളത്തെ സഹായിക്കാനും ടി വി എസ് രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണു കമ്പനി സംഭാവന നൽകിയത്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ