റേഡിയോണുമായി ടിവിഎസ് എത്തുന്നു; ഹോണ്ടയ്ക്കും ഹീറോയ്ക്കും വെല്ലുവിളി

Published : Aug 15, 2018, 09:11 PM ISTUpdated : Sep 10, 2018, 01:07 AM IST
റേഡിയോണുമായി ടിവിഎസ് എത്തുന്നു; ഹോണ്ടയ്ക്കും ഹീറോയ്ക്കും വെല്ലുവിളി

Synopsis

110 സിസിയില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ അടക്കമുള്ള മികച്ച സവിശേഷതകളുമായാണ് റേഡിയോണ്‍ എത്തുന്നത്. ഹീറോ സ്പ്ലെന്‍ഡര്‍, പാഷന്‍ പ്രോ തുടങ്ങിയ വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി റേഡിയോണിനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

ചെറിയ ബൈക്കുകളിലൂടെയാണ് ടിവിഎസ് എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത്. മികച്ച മൈലേജും പെര്‍ഫോമന്‍സും ടിവിഎസിനും ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധേയമാക്കി. അപ്പാച്ചെ പോലുള്ള കരുത്തുറ്റ ബൈക്കുകളിലുടെയും ടിവിഎസ് വിപണിയില്‍ സാന്നിധ്യമായിട്ടുണ്ട്.

വിക്ടറിനും സ്റ്റാര്‍ സിറ്റിക്കുമെല്ലാം പിന്നാലെ പുത്തന്‍ ചെറു ബൈക്കുമായെത്തുകയാണ് ടിവിഎസ്. റേഡിയോണുമായി ഈ മാസം ഇരുപത്തി മൂന്നിനാണ് ഇന്ത്യന്‍ വിപണിയില്‍ ചലനമുണ്ടാക്കാന്‍ ടിവിഎസ് എത്തുന്നത്.

110 സിസിയില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ അടക്കമുള്ള മികച്ച സവിശേഷതകളുമായാണ് റേഡിയോണ്‍ എത്തുന്നത്. ഹീറോ സ്പ്ലെന്‍ഡര്‍, പാഷന്‍ പ്രോ തുടങ്ങിയ വമ്പന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി റേഡിയോണിനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന ഉറപ്പ്.

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം