മോഹവിലയില്‍ കൂടുതല്‍ സ്റ്റൈലനായി പുത്തന്‍ ടിഗോര്‍

By Web TeamFirst Published Sep 20, 2018, 3:52 PM IST
Highlights


ഇപ്പോഴിതാ ടിഗോറിനെ കൂടുതല്‍ സ്റ്റൈലിഷായി അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. കറുപ്പ് ഉടയാടകള്‍ അണിയിച്ച് കൂടുതല്‍ സ്റ്റൈലിഷായി ടിഗോര്‍ ബാക്ക് എന്ന പേരിലായിരിക്കും പുതിയ വാഹനം എത്തുന്നത്.

മുംബൈ: ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടാറ്റയുടെ സ്‌റ്റൈല്‍ബേക്ക് മോഡല്‍  ടിഗോര്‍ 2017 മാര്‍ച്ചില്‍ വിപണിയിലെത്തുന്നത്. ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന സെഡാന്‍ എന്ന വിശേഷണമുള്ള ടിഗോറിനെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

ഇപ്പോഴിതാ ടിഗോറിനെ കൂടുതല്‍ സ്റ്റൈലിഷായി അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ. കറുപ്പ് ഉടയാടകള്‍ അണിയിച്ച് കൂടുതല്‍ സ്റ്റൈലിഷായി ടിഗോര്‍ ബാക്ക് എന്ന പേരിലായിരിക്കും പുതിയ വാഹനം എത്തുന്നത്.

ക്രോസ്-സ്‌റ്റൈല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്.  ബ്ലാക്ക്-ഓറഞ്ച് ഡുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, ബി പില്ലറുകള്‍ എന്നിവയ്‌ക്കൊപ്പം റൂഫിനും കറുപ്പ് നിറം നല്‍കും.

ബ്ലാക്ക് സ്‌മോക്ഡ് ഹെഡ്‌ലാമ്പ് നല്‍കിയെത്തുന്ന വാഹനത്തില്‍ നിന്ന് ക്രോമിയം പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 15 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലുകളും സില്‍വര്‍ ഫിനീഷിങ് സ്‌കിഡ് പ്ലേറ്റുകളും ഈ വാഹനത്തില്‍ ഒരുക്കും. 

ബിഎസ്-ആറ് നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ ടിഗോറില്‍ നല്‍കുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും എത്തുന്ന വാഹനത്തില്‍ മാനുവല്‍ ഗിയര്‍ബോക്‌സിലായിരിക്കും പ്രവര്‍ത്തിക്കുക.

മികച്ച വിജയം നേടിയ ടിയാഗോയെ അടിസ്ഥാനമാക്കിയാണ് ടിഗോറിനെ രൂപപ്പെടുത്തിയത്. ടാറ്റയുടെ പുതിയ ഇംപാക്ട് ഡിസൈനില്‍ പുറത്തിറങ്ങുന്ന മൂന്നാമനാണ് ടിഗോര്‍.

click me!