ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലറേറ്റര്‍; വണ്ടി ഹോട്ടലില്‍ കയറി

Published : Dec 15, 2017, 05:31 PM ISTUpdated : Oct 04, 2018, 11:43 PM IST
ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലറേറ്റര്‍; വണ്ടി ഹോട്ടലില്‍ കയറി

Synopsis

ബ്രേക്കിനു പകരം ഡ്രൈവര്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തിയതിനെ തുടര്‍ന്ന് എസ്‍യുവി വാഹനം ഹോട്ടലിലേക്ക് ഇടിച്ചുകയറി. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷിംജിയാങ്ങ് പ്രവശ്യയിലാണ് സംഭവം. 

ഹോട്ടലിലെ സിസിടിവിയിലാണു അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഹോട്ടലിന്റെ  ഡോർ ഇടിച്ചു തകർന്ന് എസ്‍യുവി അകത്തേക്കു കയറുന്നതും ഹോട്ടലിന്റെ മുന്നിലുള്ള ആളുകള്‍ വാഹനം വരുന്നതു കണ്ട് ഓടി മാറുന്നതും വീഡിയോയിൽ കാണാം. ഹോട്ടലിനുള്ളിലുണ്ടായിരുന്ന രണ്ടു യുവതികളുടെ മേൽ വാതിലിന്റെ മുന്നിലുണ്ടായിരുന്ന മെറ്റൽ ഡിക്റ്റർ വീഴുന്നതും വിഡിയോയില്‍ വ്യക്തമാണ്. 

ഡിസംബർ ആറിനു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണു സമൂഹമാധ്യങ്ങളിൽ പ്രചരിച്ചത്. അബദ്ധത്തില്‍ ബ്രേക്കിനു പകരം ആക്സിലറേറ്ററില്‍ കാലമര്‍ത്തിയതാണ് അപകട കാരണമെന്നും പുതിയ വാഹനമായതുകൊണ്ടാണ്  ഇങ്ങനൊരു അബദ്ധം പിണഞ്ഞതെന്നുമാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ആകാശ കാഴ്ച ഇനി ബജറ്റിൽ: വില കുറഞ്ഞ അഞ്ച് കിടിലൻ സൺറൂഫ് എസ്‌യുവികൾ
ടാറ്റ ഹാരിയർ പെട്രോൾ പതിപ്പ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി