പുതിയ ഔഡി ക്യൂ 7 സ്വന്തമാക്കി വിരാട് കോഹ്ലി

Published : May 13, 2017, 02:34 AM ISTUpdated : Oct 05, 2018, 02:48 AM IST
പുതിയ ഔഡി ക്യൂ 7 സ്വന്തമാക്കി വിരാട് കോഹ്ലി

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായന്‍ വിരാട് കോഹ്‍‌ലി പുതിയ ഔഡി ക്യൂ 7 സ്വന്തമാക്കി. ഔഡി ഇന്ത്യ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ‌ പുതിയ ഔഡി സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്.

ഏകദേശം 72 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പഴയ മോ‍ഡൽ ക്യൂ7 നേരത്തെ കോഹ്‌ലിക്ക് സ്വന്തമായുണ്ടായിരുന്നു. ഒപ്പം സെഡാനായ എ6, സ്പോർട്സ് കാറായ ആർ8 വി10 പ്ലസ്, ടൊയോട്ട ഫോർച്യൂണർ, റെനോ ഡസ്റ്റർ തുടങ്ങിയ വാഹനങ്ങളും കോഹ്‌ലിയുടെ വാഹനശേഖരത്തിലുണ്ട്.

2007ൽ ഇന്ത്യയിലെത്തിയ ക്യു7ന്റെ രണ്ടാം തലമുറയാണ് നിലവിൽ വിപണിയിലുള്ളത്. 2910 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1500 ആർ‌പിഎമ്മിൽ 600 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന്റെ പരമാവധി വേഗത 234 കിലോമീറ്ററാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ ക്യൂ 7ന് 7.1 സെക്കന്റുകൾ മതി ഔഡിക്ക്.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

കിടിലൻ സുരക്ഷ, ഈ എസ്‌യുവിയുടെ വില 5.61 ലക്ഷം
പുതിയ ബ്രെസയുടെ രഹസ്യം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്