ഈ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു!

Published : Sep 18, 2018, 10:37 PM ISTUpdated : Sep 19, 2018, 09:29 AM IST
ഈ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു!

Synopsis

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. 

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പോളോ ജിടി 1.5, വെന്റോ 1.5, ജെറ്റ 1.4 ടിഎസ്‌ഐ എന്നീ വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു. കാര്‍ബണ്‍ കാനിസ്റ്റര്‍ ഒറിങ്‌സ് മാറ്റി സ്ഥാപിക്കുന്നതിനായാണ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നത്.

2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച പോളോ ജിടിയും 2015 ഏപ്രില്‍ ഒന്നിനും 2016 മാര്‍ച്ച് 31നും ഇടയില്‍ നിര്‍മിച്ച വെന്റോ എന്നീ വാഹനത്തിലെ ഒറിങ്ങുകളിലാണ് തകരാര്‍ ഉണ്ടെന്ന് കമ്പനി കണ്ടെത്തിയിരിക്കുന്നത്. തകരാര്‍ സംഭവിച്ച വാഹനങ്ങളുടെ തിരിച്ചറിയല്‍ നമ്പറുകള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏകദേശം 30 മിനിറ്റ് മാത്രമാണ് തകരാര്‍ പരിഹരിക്കാന്‍ വേണ്ടതെന്നും ഇത് കമ്പനികളില്‍ നിന്നും തികച്ചും സൗജന്യമായി ചെയ്ത് നല്‍കുമെന്നും വാഹനങ്ങള്‍ ഷോറൂമുകളില്‍ എത്തിക്കണമെന്നും കമ്പനി അറിയിച്ചു.

PREV
click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!