
ഉല്‍സവ സീസണ്‍ മുന്‍നിര്‍ത്തി, ജനപ്രിയ സെഡാന്‍ മോഡലായ വെന്റോയുടെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. ദീപാവലി സമയത്താണ് വെന്റോ ഓള്‍സ്റ്റാര്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കുക. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് പോളോയുടെ ഓള്‍സ്റ്റാര്‍ ലിമിറ്റഡ് എഡിഷനാണ് ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് വെന്റോ ഓള്‍സ്റ്റാര്‍ പുറത്തിറക്കുന്നത്. വെന്റോ ഓള്‍സ്റ്റാറിന് പെട്രോള്‍ - ഡീസല്‍ വേരിയന്റുകള്‍ ലഭ്യമായിരിക്കും. പുതിയ വി-സ്‌പോക്ക് അലോയ് വീല്‍, ഡോര്‍ പ്ലേറ്റില്‍ ഓള്‍സ്റ്റാര്‍ ബാഡ്ജിങ് എന്നിവയാണ് വെന്റോ ഓള്‍സ്റ്റാറിന്റെ പ്രധാന സവിശേഷകള്‍. ഗ്രേ-ബ്ലാക്ക് സീറ്റിങ് അപ്‌ഹോള്‍സ്റ്ററി, അലൂമിനിയം പെഡലുകള്‍, ലെതര്‍ ഹാന്‍ഡ്‌ബ്രേക്ക് ലിവര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. പെട്രോള്‍ മോഡലിന് 1.2 ലിറ്റര്‍ എഞ്ചിനോടുകൂടിയ 7-സ്‌പീഡ് ഡിഎസ്‌ജി ഓട്ടമാറ്റിക് ഗീയറും 5-സ്‌പീഡ് മാന്വല്‍ ട്രാന്‍സ്‌മിഷന്‍ എന്നിങ്ങനെ രണ്ടു തരം വെന്റോ ഓള്‍സ്റ്റാര്‍ ലഭ്യമാകും. അതേസമയം ഡീസല്‍ മോഡലിന് 1.5 ലിറ്റര്‍ എഞ്ചിനോടുകൂടിയ ഓട്ടോമാറ്റിക്, മാന്വല്‍ മോഡലുകള്‍ ലഭ്യമാകും. നിലവില്‍ ലഭ്യമാകുന്ന വെന്റോയെക്കാള്‍ ഒരുലക്ഷം രൂപ കൂടുതലായിരിക്കും വെന്റോ ഓള്‍സ്റ്റാര്‍ മോഡലിന്. ദില്ലിയില്‍ പത്ത് ലക്ഷം മുതല്‍ 12 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.