ലോകത്തിലെ ഏറ്റവും നീളമേറിയ ബസ്; 300 പേര്‍ക്ക് കയറാം!

By Web DeskFirst Published Nov 28, 2016, 1:08 PM IST
Highlights

മൂന്നു ഭാഗങ്ങളിലായി 30 മീറ്ററോളം നീളമുള്ള ബസ്സില്‍ മുന്നൂറോളം പേര്‍ക്കു യാത്ര ചെയ്യാം.  ബ്രസീഡിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഫെട്രാന്‍സ് റിയൊ പ്രദര്‍ശനത്തിലാണു വോള്‍വോ പടുകൂറ്റന്‍ ബസിനെ പ്രദര്‍ശനത്തിനെത്തിച്ചത്. ബ്രസീലിലെ ബസ് റാപിഡ് ട്രാന്‍സിറ്റ്(ബി ആര്‍ ടി) സംവിധാനത്തിനു വേണ്ടിയാണു വോള്‍വോ ‘ഗ്രാന്‍ ആര്‍ടിക് 300’നെ അവതരിപ്പിച്ചത്.

ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനൊപ്പം കൂടുതല്‍ യാത്രാസുഖവും ട്രാന്‍സ്‌പോര്‍ട് ഓപ്പറേറ്റര്‍മാര്‍ക്ക് കുറഞ്ഞ പ്രവര്‍ത്തന ചെലവും ഈ ബസ്സില്‍ വോള്‍വോ വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബസ് വോള്‍വോ ആണെന്നും അതു വികസിപ്പിച്ചതു ബ്രസീലിലാണെന്നും പ്രഖ്യാപിക്കാന്‍ അഭിമാനമുണ്ടെന്നും വോള്‍വോ ബസ് ലാറ്റിന്‍ അമേരിക്ക സെയില്‍സ് എന്‍ജിനീയറിങ് കോഓ ഡിനേറ്റര്‍ ഇഡം സ്റ്റിവല്‍ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം 22 മീറ്റര്‍ നീളവും രണ്ടു ഭാഗവുമുള്ള പുത്തന്‍ ‘സൂപ്പര്‍ ആര്‍ടിക് 210’ ഷാസിയും വോള്‍വോ ഫെട്രാന്‍സ് റിയൊ പ്രദര്‍ശനത്തില്‍ അനാവരണം ചെയ്തു.

അഞ്ചു വാതിലുള്ള ബസ്സില്‍ 210 പേര്‍ക്കു യാത്ര ചെയ്യാം. മൂന്ന് ആക്‌സില്‍ മാത്രമുള്ള ബസ്സിലെ അധിക വാതില്‍ യാത്രക്കാരുടെ കയറ്റവും ഇറക്കവും ആയാസരഹിതമാക്കുമെന്നുമാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

300കുറിറ്റി, ബൊഗോട്ട, ഗ്വാട്ടിമാല സിറ്റി, മെക്‌സിക്കോ സിറ്റി, സാന്റിയാഗൊ ഡെ ചിലെ, സാന്‍ സാല്‍വഡോര്‍ നഗരങ്ങളിലെ ബി ആര്‍ ടി സംവിധാനങ്ങള്‍ക്കായി നാലായിരത്തിലേറെ ബസ്സുകളാണ് ഇതുവരെ വോള്‍വോ നിര്‍മിച്ചു നല്‍കിയത്.

ഇവയ്ക്കു പുറമെ 150 പേര്‍ക്കു യാത്ര ചെയ്യാവുന്ന, 18.6 മീറ്റര്‍ നീളമുള്ള ‘ആര്‍ടിക് 150’, 180 യാത്രക്കാരെ വഹിക്കാവുന്നതും 21 മീറ്റര്‍ നീളമുള്ളതുമായ ‘ആര്‍ടിസ് 180’ ബസ് ഷാസികളും വോള്‍വോ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

 

 

click me!