വോള്‍വോ എസ് 90 മൊമന്‍റം ഇന്ത്യയിലെത്തി

By Web TeamFirst Published Sep 26, 2018, 3:54 PM IST
Highlights

സ്വീഡിഷ് വാഹനനിര്‍മ്മാതാക്കളായ വോള്‍വോയുടെ S90 സെഡാന്റെ പുതിയ വകഭേദമായ S90 മൊമന്‍റം ഇന്ത്യന്‍ വിപണിയിലെത്തി.ഇന്ത്യയില്‍ വോള്‍വോയുടെ ഏറ്റവും ഉയര്‍ന്ന സെഡാനാണിത്.

സ്വീഡിഷ് വാഹനനിര്‍മ്മാതാക്കളായ വോള്‍വോയുടെ S90 സെഡാന്റെ പുതിയ വകഭേദമായ S90 മൊമന്‍റം ഇന്ത്യന്‍ വിപണിയിലെത്തി.ഇന്ത്യയില്‍ വോള്‍വോയുടെ ഏറ്റവും ഉയര്‍ന്ന സെഡാനാണിത്.

പതിവില്‍ നിന്നും വ്യത്യസ്തമായി വട്ടത്തിലുള്ള പുകക്കുഴലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് S90 മൊമന്റത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രില്ലിലുള്ള പിയാനൊ ബ്ലാക് ശൈലിയാണ് വാഹനത്തെ വേറിട്ടതാക്കുന്നത്. 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ മീറ്ററുകള്‍, ഓട്ടോ പാര്‍ക്കിംഗ് സംവിധാനം, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റാന്‍ഡേര്‍ഡ് പിന്‍ ക്യാമറ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ആറു എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പൈലറ്റ് അസിസ്റ്റുള്ള അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ സുരക്ഷ ഉറപ്പാക്കുന്നു.

നിലവിലുള്ള 2.0 ലിറ്റര്‍ D4 ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വോള്‍വോ S90 മൊമന്റത്തിന്‍റെയും ഹൃദയം. ഈ എഞ്ചിന്‍ എഞ്ചിന്‍ പരമാവധി 190 bhp കരുത്തും 400 Nm ടോര്‍ക്കും സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഏകദേശം  51.90 ലക്ഷം രൂപയാണ് ഇന്ത്യയില്‍ മോഡലിന്‍റെ വില. 

click me!