
1. റൗണ്ട് ഫിഗര്‍
ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 120, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക.
2. സിസ്റ്റം റീ സെറ്റ്
സിസ്റ്റം റീ സെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മിഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആണെന്ന് ഉറപ്പിക്കുക
3. വ്യത്യസ്ത പമ്പുകളില്‍ നിന്നും ഇന്ധനം നിറക്കുക
പതിവായി വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം നിറയ്ക്കുന്നവരാകും നമ്മളില്‍ പലരും. അങ്ങനെയുള്ളവര്‍ കുറച്ച് ദിവസം വ്യത്യസ്ത പമ്പുകളില്‍ നിന്നായി ഇന്ധനം വാങ്ങിക്കുക. അപ്പോള്‍ ഏറെക്കുറെ ഏതു പമ്പിലാണ് കുറവ് ഇന്ധനം ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകും. ശേഷം നിങ്ങള്‍ക്ക് ഏതു പമ്പ് വേണമെന്ന് തീരുമാനിക്കുക
4. പുറത്തിറങ്ങി നല്‍ക്കുക
കാറില്‍ നിന്നും പുറത്തിറങ്ങി ഇന്ധനം നിറയ്ക്കുന്നത് കൃത്യമായി ശ്രദ്ധിക്കുക. മിഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കണം.
5. മറ്റു ജീവനക്കാരോട് സംസാരിക്കാതിരിക്കുക
നിങ്ങലുടെ വാഹനത്തില്‍ ഒരു ജീവനക്കാരന്‍ ഇന്ധനം നറയ്ക്കുന്നതിനിടയില്‍ മറ്റൊരു ജീവനക്കാരന്‍ പെയ്‍മെന്‍റിനെപ്പറ്റിയോ മറ്റോ പറഞ്ഞ് നിങ്ങളുടെ ശ്രദ്ധ തിരിച്ചേക്കാം. ഇത്തരത്തിലുള്ള തട്ടിപ്പ് വ്യാപകമാണ്. അതിനാല്‍ ഈ സമയത്ത് സംസാരിക്കാതിരിക്കുക
6. നോസില്‍ പെട്ടെന്ന് എടുപ്പിക്കരുത്
ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്തുമാറ്റാന്‍ അനുവദിക്കരുത്. നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കുന്നുണ്ടാകും. അവസാന തുള്ളിയും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയ ശേഷം വേണം നോസില്‍ പുറത്തെടുക്കാന്‍.
7. വാഹനവും മെഷീനും തമ്മിലുള്ള അകലം
ഏകദേശം പൈപ്പിന്റെ നീളം കണക്കാക്കി മിഷീനില്‍ നിന്ന് അകറ്റി വേണം വാഹനം നിര്‍ത്താന്‍. പൈപ്പില്‍ ഇന്ധനം അവശേഷിക്കുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യേണ്ടത്. പൈപ്പ് വളഞ്ഞാണ് കിടക്കുന്നതെങ്കില്‍ നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൂര്‍ണമായും ടാങ്കില്‍ വീഴില്ല.
8. കാര്‍ഡ് ഉപയോഗിക്കുക
കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടാണ് കറന്‍സി നോട്ട് നല്‍കുന്നതിനെക്കാളും ഉചിതം. ഉദാഹരണത്തിന് നിങ്ങള്‍ നിറച്ചത് 1702.83 രൂപയ്‍ക്കുള്ള ഇന്ധനമാണെന്നിരിക്കട്ടെ. അപ്പോള്‍ പമ്പ് ജീവനക്കാരന്‍ പറയും 1710 രൂപയ്ക്ക് റൗണ്ട് ചെയ്യാം എന്ന്. ഒരിക്കലും ഈ കെണിയില്‍ വീഴരുത്. കാരണം ഒരിക്കല്‍ സിസ്റ്റം സ്റ്റോപ്പ് ചെയ്താല്‍ പിന്നെ റീ സെറ്റ് ചെയ്യാതെ ഉപയോഗിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ പണം നഷ്ടപ്പെടുമെന്ന് ചുരുക്കം.
Courtesy:
lifehacker dot co dot in
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.