
1. ഇന്നത്തെ മിക്കവിമാനങ്ങള്‍ക്കും ഇരട്ട എഞ്ചിനുകളാണുള്ളത്. ഒരു എൻജിൻ പ്രവർത്തന രഹിതമായാലും സുരക്ഷിതമായി വിമാനത്തെ നിലത്തിറക്കാൻ സാധിക്കും.
2. ഒരു എൻജിൻ ഉപയോഗിച്ച് വിമാനത്തിന് പറന്നുയരാനും സാധിക്കും.
3. എൻജിൻ പ്രവർത്തന രഹിതമായാൽ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് വിദഗ്ധമായ പരിശീലനം നേടിയവാരാണ് പൈലറ്റുമാർ
4. എൻജിന് തകരാർ സംഭവിച്ചാൽ തൊട്ടടുത്ത വിമാനത്താവളത്തിൽ ഇറക്കാനാണ് മിക്കവാറും ശ്രമിക്കാറ്.
5. അഥവാ രണ്ട് എൻജിനുകളും ഒരേ സമയം പ്രവർത്തന രഹിതമായാലും പേടിക്കേണ്ട. കാരണം ആധുനിക വിമാനങ്ങള്‍ക്ക് കുറച്ചു ദൂരം ഗ്ലൈഡ് ചെയ്ത് സഞ്ചരിക്കാൻ സാധിക്കും
6. ഗ്ലൈഡ് ചെയ്ത് സഞ്ചരിക്കുന്ന ഉയരവും വേഗവും കണക്കുകൂട്ടി പൈലറ്റിന് വിമാനത്തെ സുരക്ഷിതമായി ലാൻഡ് ചെയ്യിപ്പിക്കാനും കഴിയും.