ഓട്ടോ ഡ്രൈവര്‍മാര്‍ പലപ്പോഴും ഒരുവശം ചെരി‌ഞ്ഞ് ഇരിക്കുന്നതിനു കാരണം!

By Web TeamFirst Published Nov 8, 2018, 10:38 PM IST
Highlights

ഓട്ടോ എന്നത് സാധാരണക്കാരന്‍റെ വാഹനമാണ്, ഓട്ടോയില്‍ സഞ്ചരിക്കാത്തവരും കുറവായിരിക്കും. പലപ്പോഴും നാം കാണാറുള്ള സാധാരണമായ ഒരു കാഴ്ചയുണ്ട്. എന്ത് കൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ ചെരിഞ്ഞ് ഇരിക്കുന്നത്.?

ഓട്ടോ എന്നത് സാധാരണക്കാരന്‍റെ വാഹനമാണ്, ഓട്ടോയില്‍ സഞ്ചരിക്കാത്തവരും കുറവായിരിക്കും. പലപ്പോഴും നാം കാണാറുള്ള സാധാരണമായ ഒരു കാഴ്ചയുണ്ട്. എന്ത് കൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ ചെരിഞ്ഞ് ഇരിക്കുന്നത്.?

ഈ ചോദ്യത്തിനുള്ള ഉത്തരം നല്‍കുന്നത് 'ക്വോറ' എന്ന ഉത്തരം തേടല്‍ സൈറ്റാണ്. കഴിഞ്ഞ കുറച്ചുകാലമായി ചോദ്യം വന്‍ ചര്‍ച്ചയായതോടെ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ സമാനമായ സംശയം ഈ ചോദ്യത്തിന് ഒപ്പം ചേര്‍ത്തത്. ആയിരക്കണക്കിന് പേര്‍ ഇതിന്‍റെ ഉത്തരത്തിനായി കാത്തുനിന്നു.

ഒടുവില്‍ ശിവിന്‍ സക്‌സേന എന്ന യുവാവ് ഉത്തരവുമായെത്തി. ആ ഉത്തരം ഇപ്പോള്‍ ക്വോറയില്‍ ലക്ഷക്കണക്കിനാളുകള്‍ വായിച്ചുകഴിഞ്ഞു. ഇതേ ചോദ്യവുമായി നിരവധി ഓട്ടോ ഡ്രൈവര്‍മാരെ ശിവിന്‍ സമീപിച്ചു. ചിരിയായിരുന്നു എല്ലാവരുടേയും ആദ്യപ്രകടനം. പിന്നാലെ ഉത്തരവും വന്നു. ഒട്ടുമിക്ക ഡ്രൈവര്‍മാരും പറഞ്ഞത് ഏതാണ്ട് ഒരേ ഉത്തരമായിരുന്നുവെന്ന് ശിവിന്‍ പറയുന്നു.

ആ ഉത്തരങ്ങള്‍ ഇതാ

1.ഓട്ടോയുടെ സീറ്റ് ചെറുതാണ്, ഓട്ടോ പഠിക്കുന്ന കാലത്ത് പഠിപ്പിക്കുന്നയാള്‍ക്ക് ഒപ്പം സീറ്റ് പങ്കിട്ട് ഇരുന്നായിരിക്കും ഓടിക്കാന്‍ പഠിക്കുക. അത് പിന്നെ ശീലമായി മാറും
2. ഇന്ത്യയില്‍ രണ്ട് തരത്തിലുള്ള ഓട്ടോകളുണ്ട്. പഴയ ഓട്ടോകളില്‍ ഡ്രൈവറുടെ സീറ്റിന് തൊട്ടുതാഴെയാണ് എഞ്ചിന്‍റെ സ്ഥാനം. പുതിയ ഓട്ടോകളില്‍ പിന്‍ഭാഗത്ത്. പഴയ ഓട്ടോ ഓടിക്കുന്നവക്ക് ചൂട് സഹിക്കാതെ ഇരുന്ന് അത് ശീലമായി, പിന്നെ എപ്പോഴും അങ്ങനെ മാത്രമേ ഇരിക്കാന്‍ സാധിക്കൂ
3. യാത്രികരുമായി നഗരത്തില്‍ സഞ്ചരിക്കുന്ന സമയം കാണുന്ന സുഹൃത്തുക്കള്‍ക്ക് വാഹനത്തില്‍ ഇടം നല്‍കിയത് പതിവായത് മൂലമുള്ള ശീലമാണ് സീറ്റിന് നടുവില്‍ ഇരിപ്പ് ഉറപ്പിക്കാന്‍ കഴിയുന്നില്ല
4. സീറ്റിന്‍റെ സൈഡില്‍ ഇരുന്ന് ഓട്ടോ ഓടിക്കുമ്പോള്‍ പെട്ടെന്ന് ചാടിയിറങ്ങാനും കയറാനും സാധിക്കുമെന്നാണ് മറ്റു ചിലരുടെ ഉത്തരം. ഓട്ടോയുടെ വലതുവശത്ത് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഹോണും എളുപ്പത്തില്‍ മുഴക്കാം. യാത്രികരെ എളുപ്പത്തില്‍ വിളിക്കാനും ഈ ഇരിപ്പ് ഉപകരിക്കുമത്രെ.

click me!