
വിമാനങ്ങള്‍ ഇടത് വശത്ത് കൂടി മാത്രമാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് എന്തുകൊണ്ടാണെന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകാം. പൈലറ്റിന്റെ കാഴ്ചപരിധിയെ സ്വാധീനിക്കുന്നതിനാലാണ് ഇതെന്നാണ് ഈ ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം.
ആദ്യ കാലത്ത് വിമാനത്താവളത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്. അതിനാല്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കിലെടുത്ത് ടെര്‍മിനല്‍ വാതിലിന് മുമ്പില്‍ വിമാനം നിര്‍ത്തുന്നതിന് ഇടത് വശത്തുകൂടിയുള്ള സഞ്ചാരം നിര്‍ണായകമായി.
അപ്പോഴും ചില വിമാനങ്ങളില്‍ വലതുവശത്തും വാതിലുകളുണ്ടായിരുന്നു. എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് കൂടുതല്‍ അഭികാമ്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്നുള്ള വാതിലുകള്‍ പതിവാക്കിയത്.
നാല്‍പ്പതു വര്‍ഷം മുമ്പ് വരെ ടെര്‍മിനലിന് സമീപമായാണ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. അതിനാല്‍ ടെര്‍മിനലിലേക്ക് യാത്രക്കാരെ ഇറക്കാന്‍ പൈലറ്റുമാര്‍ക്കാണ് ഇക്കാലയളവില്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നത്. ഇടത് വശത്തിരിക്കുന്ന ക്യാപ്റ്റന് വിമാനത്തെ ഇടത് വശം ചേര്‍ന്ന് ടെര്‍മിനലിന് മുന്നില്‍ നിര്‍ത്താന്‍ ഏറെ എളുപ്പമായിരുന്നു. പിന്നീട് ഇതിനു മാറ്റം വന്നു.
എന്നാല്‍ കപ്പലുകളെ അനുകരിച്ചാണ് ഇടത് വശം ചേര്‍ന്ന് വിമാനവാതിലുകള്‍ സ്ഥാപിക്കപ്പെടാന്‍ കാരണമെന്ന് വാദിക്കുന്നവരുമുണ്ട്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.